മലയാളികൾക്ക്
സംഗീതം, നൃത്തം, സാഹിത്യം, കരകൗശലം, ചിത്രകല, ഫോട്ടോഗ്രാഫി, സിനിമറ്റോഗ്രാഫി, പാചകകല, തുടങ്ങി പല മേഖലകളിൽ കഴിവുള്ള കണ്ണൂർ ജില്ലക്കാരുടെ സൃഷ്ടികൾ ഒരു കുടക്കീഴിൽ ലോകത്തിന് മുമ്പിൽ തുറന്നു കാട്ടുവാനാണ് ഈ വേദി ഞങ്ങൾ ഒരുക്കിയത്.
ഞങ്ങൾക്ക് ലഭിക്കുന്ന സൃഷ്ടികൾക്കനുസരിച്ച് ഈ വെബ്സൈറ്റിൽ ഞങ്ങൾ ആനുകാലികമായി മാറ്റങ്ങൾ വരുത്തുന്നതാണ്. ആയതിനാൽ ഈ വെബ്സൈറ്റിൽ മുകളിൽ കാണിച്ചിരിക്കുന്ന പട്ടികയിലും മാറ്റങ്ങൾ വരുത്തുന്നതായിരിക്കും.
സൃഷ്ടികൾ അയക്കുന്നതിനു പ്രായപരിധിയില്ല. അതുകൊണ്ടു തന്നെ അച്ഛനും അമ്മയ്ക്കും മക്കൾക്കും അമ്മൂമ്മയ്ക്കും എല്ലാം ഈ വേദി പങ്കിടാം.
ഈ വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പല സൃഷ്ടികളും വളരെ മേന്മയേറിയതാണ് എന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. ഉയർന്നു വരുന്ന കലാകാരന്മാരെയും കലാകാരികളെയും മറ്റു കുരുന്നു പ്രതിഭകളേയും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങൾ മുഖ്യമായും ഉദ്ദേശിച്ചിട്ടുള്ളത്.
എഴുത്തുകൾ
ഡിജിറ്റൽ യുഗത്തിൽ , ഏവരും ദൃശ്യ മാധ്യമങ്ങളെ ആശ്രയിക്കുന്ന ഈ സമയത്തും, നമ്മൾ മലയാളികൾ ഇപ്പോഴും എഴുത്തുകൾ ഇഷ്ടപ്പെടുന്നു.
ഈ വിഭാഗത്തിൽ കഥകൾ, കവിതകൾ, ഓർത്തുവെക്കാനുള്ള നല്ല നിമിഷങ്ങൾ കണ്ണൂർക്കാരായ പലരും പങ്കുവെക്കുന്നു.
നൃത്തം
വികാരാവിഷ്കരണത്തിനോ ആശയ സംവേദനത്തിനോ വേണ്ടി നടത്തുന്ന ശാരീരിക ചലനങ്ങലാണ് നൃത്തം.
കേരളത്തിലെ നൃത്തങ്ങൾ പ്രധാനമായും നാല് തരത്തിലുള്ളവയാണ് ശാസ്ത്രീയ നൃത്തം, ആധുനിക നൃത്തം, നാടൻ നൃത്തം, ആദിവാസി നൃത്തം. ഇവയിൽ പലതും അനുഷ്ഠാനകലകളും നാടോടി ദൃശ്യകലകളുമാണ്.
ഞങ്ങൾ ഇവിടെ എല്ലാ തരത്തിലുമുള്ള നൃത്തങ്ങൾക്ക് വേദി ഒരുക്കുന്നു.









വീഡിയോ
എഴുത്തുകളും ചിത്രങ്ങളും ഫോട്ടോകളും ആശയങ്ങൾ കൈമാറുന്നതിനുള്ള ഉപാധികളാണെങ്കിലും, മിക്കപ്പോഴും അത് മറ്റുള്ളവരിലേക്ക് നേരിട്ട് പ്രതിഫലിപ്പിക്കാൻ ഏറ്റവും പറ്റിയ ഉപാധി വീഡിയോ തന്നെയാണ്.
ഹൃസ്വചിത്രങ്ങളും, ഗാന ചിത്രീകരണങ്ങളും, വ്യത്യസ്തമായ മറ്റു വിഡിയോകളും കൊണ്ട് സമ്പുഷ്ടമാണ് ഈ വിഭാഗം.
about:blankA
പാചകം
എഴുത്തുകളും ചിത്രങ്ങളും ഫോട്ടോകളും ആശയങ്ങൾ കൈമാറുന്നതിനുള്ള ഉപാധികളാണെങ്കിലും, മിക്കപ്പോഴും അത് മറ്റുള്ളവരിലേക്ക് നേരിട്ട് പ്രതിഫലിപ്പിക്കാൻ ഏറ്റവും പറ്റിയ ഉപാധി വീഡിയോ തന്നെയാണ്.
ഹൃസ്വചിത്രങ്ങളും, ഗാന ചിത്രീകരണങ്ങളും, വ്യത്യസ്തമായ മറ്റു വിഡിയോകളും കൊണ്ട് സമ്പുഷ്ടമാണ് ഈ വിഭാഗം.
മറ്റുള്ളവ
പതിവ് വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ പല കഴിവുകളും സ്വായത്തമായവരുടെ സൃഷ്ടികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഒരു മണിക്കൂറിലധികം ചീനച്ചട്ടി ഒരു വിരലിൽ കറക്കി ഗിന്നസ്സ് റെക്കോർഡ് സ്വന്തമാക്കിയ ഫായിസ് നാസർ മുതൽ കേവലം ഒരു ചീട്ട് എറിഞ്ഞു മെഴുകുതിരി അണക്കുന്ന ഫർഷാമിന്റെ കഴിവ് വരെ ഈ വിഭാഗത്തിൽ കാണാം.

സംഭാവകർ
ഈ വെബ്‌സൈറ്റിൽ പ്രദര്ശിപ്പിച്ചിട്ടുള്ള സൃഷ്ടികൾ മുഴുവനും കണ്ണൂർക്കാരായ ഒരു പറ്റം ആളുകളുടേതാണ്. കഴിഞ്ഞ 6 മാസങ്ങളിൽ ‘Profile of the Month’ അവാർഡിന് അർഹരായവർ. ഇവരുടെ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ ഇവരുടെ പ്രൊഫൈൽ പേജ് കാണാം