ഭാരതപ്പുഴ

മഹേഷ് രവീന്ദ്രൻ

നിരനിരയായൊത്തവരിവരിയായ് ഗമിച്ചിടുമവയാഗമിച്ചീടും
ട്ടിട്ടിഭവൃന്ദങ്ങളൊന്നുമേ അന്യേ
ശകടമൊന്നിനു പിറകിലൊന്നായ്
സൊറപറഞ്ഞീടുന്നൊരവർ തമ്മിലായ്
അച്ചടക്കത്തോടനതം ഗമിച്ചീടാൻ സത്വരം

ഹേപ്രീയകാമിനീ ഭാരതീ നിലച്ചീടുമോ നിൻസ്വരം
കേൾക്കിലൊരിക്കലും നിൻപാട സ്പര്ശനം
മതിഭ്രമമേട്ടുകിടന്നീടും നിശ്ചലമായ്
മാനിനി നിൻ മാനം വെടിഞ്ഞീടുമന്നേരം
അർദ്ധപ്രാണനിൽ കിടന്നീടും ദേഹം
തിരിഞ്ഞൊന്നു നോക്കിടാതെ പോയീടുമാപഥികർ
ചുക്കിച്ചുളിഞ്ഞൊരാമാറിൽ കെട്ടികിടന്നിടും ദുഃഖഭാരം

വറ്റിവരണ്ടീടുമാകണം ഓളങ്ങളിൽ
പകുതിയടയാത്ത നിൻ കണ്ണുകളിൽ
ഇരമ്പീടുകാത്തിലൊരിറ്റു നോവം തീക്ഷണ രോദനം

ഉന്മാദ നൃത്തം ചവിട്ടീടുന്നു വിധിയിൽ
ഓർകീലിനി കൊഞ്ചിടും
കോലുമ്പു പോൽ കളകനാദം
മരക്കിലൊരിക്കലും നീയോർമ്മകളിൽ

അംബ ഭാരതീ പൊറുക്കുകയോരോ നിൻമക്കളോടു
നീതി നിഷേധിതാം ഭൂപുത്രരവർ
നടത്തട്ടെയൊരായിരം കുമ്പസാരം
കൈരളീ നിൻ വറ്റാത്ത കണ്ണീരുപോലെയൊഴുകീടട്ടെ
കണ്ണീർക്കയം താണ്ടിയൊഴുകീടുമൊരു കിനാവുപോലെ


FacebookWhatsApp