അച്ഛൻ

മഹേഷ് രവീന്ദ്രൻ

അച്ഛനെയാണ് എനിക്കിഷ്ടം
ഉന്മയാർന്ന നന്മയാണച്ഛന്

സ്നേഹത്തണൽ പകരുമൊരാവടവൃക്ഷമാണന്നച്ഛൻ
മാരിവില്ലഴകുചാരുവാ൪ന്നൊരാ
മഹാത്ഭുതം തന്നെയാണെന്നച്ഛൻ
എന്നെ പുൽകുമാ ജീവതേജസ്സാണച്ഛൻ
എൻ ഹൃദയത്തിൽ കാക്കുമാമാണിക്യമാണെന്നച്ഛൻ

എൻ ക൪മ്മവീഥിയിൽ കത്തിനിൽക്കുമമാ൪ഗ്ഗദീപമാണച്ഛൻ
എൻ ഹൃദയത്തിലെ ദീപ്തസ്മൃതിയാണച്ഛൻ
എൻ സ്നേഹനിധിയാണെന്നച്ഛൻ
അറിവിൻ നെയ്തിരിനാളം പക൪ന്നൊരാ
പ്രകാശോജ്വലത്ദീപമാണച്ഛൻ


FacebookWhatsApp