വിശ്വാസം

ശോഭന കെ.എം


ഓ! ദൈവമേ, ആരെയാണു വിശ്വസിക്കേണ്ടത്?
എൻ്റെ പഞ്ചേന്ദ്രിയങ്ങളാൽ വീണ്ടും ഞാൻ
വഞ്ചിക്കപ്പെടുകയാണല്ലോ! മധുര സ്മിതം പൊഴിക്കുന്ന
ചെഞ്ചുണ്ടിനു പിന്നിൽ കടിച്ചുകീറുന്ന കോമ്പല്ലുകളാണെന്ന്പു
ഞ്ചിരിയിൽ മയക്കിയ കണ്ണുകൾ എന്നോടു പറഞ്ഞില്ല .....
മാസ്മരിക ഗന്ധത്തിനുള്ളിൽ പൊതിഞ്ഞിരിക്കുന്ന കൊടിയ
വിഷരേണുക്കളെക്കുറിച്ച് എൻ്റെ നാസാരന്ധ്രങ്ങൾ സൂചന തന്നില്ല.... 
മന്ദ്ര മധുര നാദത്തിൻ്റെ അകമ്പടിയായി
ഘോരാട്ടഹാസമുണ്ടാകുമെന്ന് കാതുകൾ എന്നോടു മന്ത്രിച്ചില്ല.... 
രുചിയൂറും തിരുമധുരത്തിനൊടുവിൽ കൊടും കയ്പിൻ്റെ
പാഷാണമാണെന്ന് നാവുo മിണ്ടിയതേയില്ല.... 
സ്നേഹാവരണമിട്ട മൃദു തലോടലുകൾ 
ധൃതരാഷ്ട്രാലിംഗനത്തിൻ്റെ കാഠിന്യത്തിൽ കലാശിക്കുമെന്ന് 
ഉടൽപ്പുറവും അറിവു തന്നില്ല....! വിശ്വാസം 
അന്ധമാകരുതെന്നു മാത്രം ഉള്ളിലിരുന്ന് അപ്പോഴും ആരോ 
പറയുന്നുണ്ടായിരുന്നു.....!

FacebookWhatsApp