പ്രതീക്ഷ

ജാസ്മിൻ ഹരിദാസ്


നൻമയുടെ വിത്ത് വിതച്ച് –
ദിനംപ്രതി വെള്ളം നന്നയ്ക്കുന്ന –
പ്രതീക്ഷകൾ ‘
താലി ചരടിൽ തീർത്ത പ്രതീക്ഷ’
നാഥൻ്റെ കരസ്പർശത്താൽ –
സുരക്ഷിത എന്ന പ്രതീക്ഷ’
എന്നും എന്നരിക്കെ എന്ന പ്രതീക്ഷ.
എന്നും സംരക്ഷിച്ച് കൊള്ളും –
എന്ന പ്രതീക്ഷ’
സുഖദുഃഖത്തിലും കൂടെ എന്ന പ്രതീക്ഷ’
എന്നും എൻ്റെത് മാത്രം എന്ന പ്രതീക്ഷ
പെറ്റുനോവിൻ്റെ നിമിഷത്തിലും –
സുഖമുള്ള പ്രതീക്ഷ –
മക്കൾ സംരക്ഷിച്ച് കൊള്ളും –
എന്ന പ്രതീക്ഷ’
എല്ലാ ആഗ്രഹത്തിൻ്റെയും –
തുടർച്ചയാണ് പ്രതീക്ഷകൾ
പ്രതീക്ഷ നഷ്ടമായാൽ –
ഒരു വഴിമാത്രം പൂർണ്ണമായി –
ഈശ്വരനിൽ അഭയം പ്രാപിക്കുക.


FacebookWhatsApp