വഴിവിളക്കുകൾ

ഗീത കെ.പി

ഇനിയെനിക്ക്
ഈ വഴി വരേണ്ടതില്ല
ഈ വഴിയിലെ
വഴിവിളക്കുകളോരോന്നും മണഞ്ഞു കൊണ്ടേ യിരിക്കെയാണ്
അന്നൊക്കെ ഞാൻ
അന്തിത്തിരി തെളിഞ്ഞ ണഞ്ഞാൽ
ഇരുട്ടിൻ്റെ കൈ പിടിച്ച് പതുക്കെ പതുക്കെ നടന്നു വരിക പതിവായിരുന്നു
അപ്പൊഴൊക്കെയും
എന്നെയും കാത്ത് കാത്ത്
ഒരായിരം കണ്ണുമായ്
സ്നേഹത്തിൻ്റെ കെടാറാന്തലു മേന്തി വഴിയരികിൽ രക്ത ബന്ധനത്തിൻ്റെ ജീവ തുടിപ്പുകൾ കാത്തിരിപ്പുണ്ടായിരുന്നു
അവരൊക്കെ ഇപ്പോൾ
നോ വാർന്ന കൽമുനകൾക്കിടയിൽ
മൺപുതപ്പ് മൂടി
വിധിയുടെ കീഴടങ്ങുകളിൽ അകപ്പെട്ടിരിക്കെയാണ്
ഇപ്പൊഴും ഈ വഴികളിൽ
വഴിവിളക്കുകളുണ്ടെങ്കിലും അതൊക്കെ പ്രകാശരഹിതമാണ്
ഇന്നെത്തെ വെളിച്ചം
അവരവർക്കുള്ളതാണ്
മതിൽ ക്കെട്ടിനുള്ളിലൊതുങ്ങുന്ന നിറം മങ്ങിയ നേർത്ത വെളിച്ചം മാത്രം
ഇന്ന് അവരുടെ കണ്ണുകൾ
അവരെ മാത്രം കാണാനുള്ള താണ്
പുറം കാഴ്ചകൾ പുറം ന്തള്ളി
അക്കരപച്ച കാണുമ്പൊഴും
കൺകളിൽ കളങ്കത്തിൻ്റെ
കരിമഷിതേച്ചു പിടിപ്പിച്ചു കൊണ്ടേയിരിക്കെയാണ്
ഒരു തരി വെട്ടത്തിന്നായ്
തേങ്ങുന്ന ഇരുളിൻ്റെ കൈകൾ
വീണ്ടും എന്നെ തിരികെ വിളിക്കുമ്പോൾ
ഞാൻ പിൻന്തിരിഞ്ഞ് നോക്കാതെ
മുന്നോട്ടേയ്ക്കുള്ള യാത്ര തുടരുകയാണ്


FacebookWhatsApp