തെന്നലെ പൂന്തെന്നലെ നീയെനിക്കു
തല ചായ്ക്കാനൊരിടം തരുമോ
നിലാവെ ഇന്നെനിക്കു കൂട്ടായി
കണ്ണിന്നു പ്രകാശമായി നീ വരുമോ
കനിവെ ദയാസാഗരമെയെൻമനസ്സിൽ
ക്രൗര്യമകറ്റാൻ നീഉണരുമോ
ഉന്മാദം ജ്ഞാനതൃഷ്‌ണയെഹനിച്ചീടുമോ
കാമ ദാഹനമതു മെന്മനസ്സിലും
മൃതിതൻ സ്‌മൃതിതഴുകിതലോടുമാ
മാറിലൊരു സ്നേഹമായി
പരനിൽപനിനീർ പുഷ്പങ്ങൾപോൽ
വിരിഞ്ഞീടുമാമിതാധാരയായ്
ദുഃഖംതളംകെട്ടുമാ മാനസത്തിൽ
വാക്കുകൾ കൊണ്ടാശ്വാസമായീടുമോ
സ്നേഹം താരാട്ട്പാട്ടാക്കി യുറക്കീടാമോ
സാമിപ്യമായൊന്നു പുൽകിടാമോ