കടന്നുപോയ നാളുകൾ

മാളവിക ദിനേശ്

കോടി വാങ്ങിക്കാതെ
കൂട്ടരൊത്താടാതെ
ഓണവും ക്രിസ്തുമസ്സും കടന്നുപോയി
പങ്കു വെക്കാതെ ആലിംഗനം ചെയ്യാതെ
ഈദും പെരുന്നാളും കടന്നുപോയി ഇണക്കവും പിണക്കവും ഇല്ലാതെ പാഠശാലകൾ എന്നും….
കുട്ടികൾ നെറ്റിൽ കുരുങ്ങി
പിന്നെ കമ്പ്യൂട്ടറിൽ കുത്തി കൈ കഴച്ചു ബന്ധുക്കളില്ല മറ്റതിഥികളില്ല കിന്നാരം ചൊല്ലുവാൻ അയൽക്കാരില്ല
പുഞ്ചിരിപോലും മറച്ചുവെച്ച് നെഞ്ചുരുകി ഭഗവാനെ വിളിച്ചും ടിവി തൻ മുന്നിലും മൊബൈലിലും ചുറ്റി പ്രദർശനം വെച്ചോരുകാലം ആരാധനാലയങ്ങളിൽ
താഴുവീണു വാഹനം ഒഴിഞ്ഞ
പാതയിലെങ്ങും കന്നുകാലികൾ
ആനന്ദമോടെ മേഞ്ഞു
കിടാങ്ങളോടൊത്ത് നിർഭയം
വിമാനം പറക്കാത്ത ആകാശ ദേശങ്ങൾ പറവകൾക്കു പറക്കാൻ സ്വന്തമായി
പുക കലരാത്ത വായു നീളെ പുനർജനി യായി വീശി നിന്ന് കടകളിൽ കൈക്കോട്ട് വിറ്റഴിഞ്ഞു മണ്ണിൽ വിത്തുകൾ പാകി മുളച്ചു …..
ഹോട്ടൽ അടച്ചപ്പോൾ അമ്മയും ഭാര്യയും നള പാചകത്തിന്റെ രസമുകുളങ്ങളായി
കല്യാണമില്ലാതെ സദസ്സ് ദീപം കെടുത്തി മുഖം മറച്ചു ചുവരലമാരക്കുള്ളിൽ പട്ടുസാരി ഗദ്ഗദങ്ങൾത്തൂകി
ദുർഗന്ധം പരത്തി സദ്യകളില്ല മേളങ്ങൾളില്ല കിട്ടിയതും തിന്നു കിടന്നുറങ്ങാൻ ലോകം പഠിച്ച വർഷം മുന്നറിയിപ്പുകൾ തന്നു പ്രകൃതി നല്ല നടപ്പിനായി ചൊല്ലുന്നു ഭൂമിയെ കൊല ചെയ്യാതിരുന്നാൽ ഇനിയും ഒരു കാലം ജീവിച്ചിടാം……
ആഹ്ലാദത്തേക്കാൾ പരിഭ്രമത്തോടെ പുതുവത്സരത്തെയും
കാത്തു നിൽക്കാം………


FacebookWhatsApp