അച്ഛൻ

മാളവിക ദിനേശ്

അച്ഛനെ പോലെ വയസ്സനല്ലെങ്കിലും
അച്ഛനെക്കാളും വയസ്സെനിക്ക്
അച്ഛന് ഷുഗറില്ല പ്രഷറില്ല വിറയില്ല
അച്ഛനേക്കാൾ മുന്നിലോടുന്നു ഞാൻ…
ന്യൂയോർക്കിലാണു ഞാൻ ന്യൂ ജനുമാണു ഞാൻ ന്യൂതന ജ്ഞാനത്തിലഗ്രണൃൻ
നൂതന യന്ത്രവും നൂതന ഗ്രന്ഥവും നൂതന രോഗവും സ്വന്തമുള്ളോ‍ൻ٠٠٠٠٠٠
നാലുമുറികളിൽ നാലായ് കഴിയുന്ന നാലുപേരാണെന്റെ “സ്വർഗ്ഗലോകം”..
നാണക്കേടാകേണ്ടൊരാലിൻ തണലിലും
നാണമില്ലാതെയിരിക്കുന്നു ഞാൻ ……
നാട്ടിലൊറ്റയ്ക്കെന്റെ അച്ഛനിന്നെങ്കിലും
നാടിന്റെ നന്മകൾ കൂടെയുണ്ട് …
നാടൊക്കെ മാറീല്ലേ കുട്ടാ…..
നിനക്കിനി നാട്ടിലെന്തെങ്കിലും ചെയ്തുകൂടെ…..
പുത്തൻ പ്രോജക്ടിന്നു പാതയിൽ നിൽക്കുന്നു പുത്തൻ പടിപ്പുകാർ ക്യൂവിലുണ്ട് … എന്നും പറയുന്നതന്നും
പറഞ്ഞപ്പോൾ അന്നാദ്യമച്ഛൻ പറഞ്ഞു പോയി “വേണമെങ്കിൽ ചക്ക വേരിലും കായ്ചിടും”٠……
വെക്കേഷനാണ് വരുന്നമാസം,
മോനെയും മോളെയും കൂട്ടി വന്നിടേണം
മോനേയവർക്കെന്നെ ഓർമ്മയുണ്ടോ….!
ഭാര്യയെ പറ്റി പറയാത്തതചഛന്റെ ഓർമ്മപ്പിശകിന്റെ ഭാഗമല്ല, ഓർമ്മയിലുണ്ടാകും ഒത്തിരി കാര്യങ്ങൾ ഓർമ്മപോയാലും മറക്കാത്തതായി…
കാറിലാണെപ്പോഴും കോളിലാണെപ്പോഴും കാണുന്നവർക്കു ഞാൻ ഭാഗ്യതാരം’
കാര്യം പറഞ്ഞാലതല്ലല്ലോ ജീവിതം
കാറും കോളും തന്നെ എന്നുമെന്നും
സ്നേഹിച്ചു ലാളിച്ചു കൂട്ടിൽ കഴിയാതെ
കാക്കക്കുയിലായി വളർന്നവൻ ഞാൻ
സ്നേഹമേയില്ലാത്ത കൂട്ടിലാണിപ്പോഴാ കാവൽ മൃഗം പോലെ കാവലാളഴയി….
അന്ധമാം രാജാവിന്റെ അന്ധമാം സ്നേഹത്തേക്കാൾ അന്ധമായി സ്നേഹിക്കുന്നു മക്കളെയെന്നും താതൻ അച്ഛനെയറിയുവാൻ അച്ഛനാകണം പെരുന്തച്ചനോ? കഥയവെറും കഥയായി തോന്നുന്നിപ്പോൾ………


FacebookWhatsApp