കാലം

എം.ഒ. ബിജു


പോയ കാലത്തിൽ
കുറിമാനങ്ങള്‍
സമ്മാനിച്ചത്‌
സ്നേഹത്തിന്റെ;
ഈഷ്മളതയുടെ;
ലാളിത്യത്തിന്റെ;
നിറങ്ങളും നിമിഷങ്ങളുമായിരുന്നു…
കാലത്തിനൊപ്പം, കുറിമാനങ്ങള്‍, ടെലിഫോണിലേക്ക്‌ ചേക്കേറി… ശബ്ദം… മധുരിതമായിരുന്നു… വാക്കുകള്‍… തേന്‍തുള്ളികളും…
അപശബ്ദങ്ങള്‍
ഇടയ്ക്കിടെ ചേക്കേറിയപ്പോള്‍ സത്യങ്ങള്‍ അസത്യങ്ങളായി… അശാന്തിയുടെ വിത്തുമുളച്ചു… അവസാന ബെല്ലടിയോടെ ബാറ്റണ്‍ മൊബൈലിന്‌ കൈമാറി…
“ആപ്പി’ലേക്ക്‌ ചേക്കേറാന്‍ ക്യൂ നിന്നവരോട്‌
2G യും 3G യും 4G യും ഒടുവില്‍ 5G യും മത്സരിച്ചു…
ലോകം കണ്‍മുന്നില്‍
കീഴ്മേല്‍ മറിഞ്ഞു
ഇനിയെന്ത്‌ ?
കാലത്തിന്റെ ചോദ്യം ബാക്കിയായി……


FacebookWhatsApp