ഒരു ഇടത്തരം ഭവനം

ഗ്രഹനാഥൻ ഉമ്മറത്ത്
ചാരുകസേലയിലിരുന്ന് പത്രം വായിക്കുന്നു.
ഓര്യയും മകൾ രതിയും ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്ന . അച്ഛനെ . ചന്ദനം തൊടുവിക്കാൻ തുടങ്ങുന്നതിന്നിടയിൽ അമ്മ
” അച്ഛൻ കുളിച്ചിട്ടൊന്നും ണ്ടാവില്ല്യ . ” . അച്ഛൻ” എന്തിനാ കുളിക്കുന്ന അഴുക്കുള്ളവരല്ലേ കുളിക്കേണ്ടു ദേഹം ശുദ്ധ്യാക്കീത് കൊണ്ട് ഒരു കാര്യല്ല്യ . മനസ്സു ശുദ്ധീ ആക്കണം – മനസ്സേ അമ്മ :- “ഓ….. മോനെഴിറ്റോ?” ഇനി എപ്പഴാ ഇന്റർവ്യൂവിന് പോവ്വാ..”
അച്ഛൻ:- “എത്ര പോയി , എത്ര എഴുതി – ആർക്കായാലും മടുപ്പ് വരല്ലേ ?
” മടക്കത്തില് ആ നാണി ടീച്ചറെ കണ്ടിരുന്നു. അവര് ചോദിക്ക്യാ ! മോനു ണിയൊന്നും ആയില്ല്യേ ..ന്ന്….. നല്ലോണം പഠിക്കണ കൂട്ടായരുന്നു ലോ ? ഞാൻ മിണ്ടാതെന്ദ് ട് പോന്നു.
“ങ്ങാ : എല്ലാറ്റിനുമൊരു സമയണ്ട ലൊ”
അമ്മ :- “അത് പറഞ്ഞപ്പഴാ ഞാനോർത്തത് -.. ഒന്നു നോക്കിക്കണം : ന്ന് : “
അച്ഛൻ… :- ങാ. ആ ജോത്സ്യൻ തിരുമേനി യെത്തന്നെ ഒന്നു കാണാം.
(രണ്ടു േപരും
.ജ്യോത്സ്യരുടെമു ന്നിലെത്തി )
ജ്യോ .:- “ങാ… ഇരിക്ക്യ.
പ്പ — ഇങ്ങോട്ടൊന്നും കാണാറില്ലല്ലൊ ?
അച്ഛൻ – “ങാ – ഇപ്പഴേ തരായുള്ളൂ മകന് ജോലി ഒന്നും അങ്ങ്ട് ശര്യാവ്ണുല്ല്യ . അവന്റെ സമയോന്നു നോക്കാലോന്ന് കരുതി വന്നതാ.
ജ്യേ :- ശരി – ജാതകം കൊണ്ടന്നിട്ടുണ്ടോ?.
അമ്മാ” ഇല്ല —- നക്ഷത്രോം തിയതീം േപാ രേ ?
(നോക്കിക്കഴിഞ്ഞു സംതൃപ്തിയോടെ രണ്ടു പേരും മടങ്ങുന്നു. ) വീട്ടിൽ മകനും മകളും ..–..
രതി:- ഏട്ടാ – ഏട്ടാ നേരം എത്രയായെന്നറിയോ!”
ഏട്ടൻ : ങാ… േങ.
രതി: ” നശി-എണിക്കേട്ടാ …. പത്തുണിയായി ” ഏ……” നശിപ്പിച്ചു ….”
രതി ” എന്തു നശിപ്പിച്ചെന്നാ പറേണ്!? : “
ഏട്ടൻ :- ” നല്ലൊരു
സ്വപ്നം കണ്ടതാ അത് നശിപ്പിച്ചു. “
രതി:- “അത് പിന്നേം കാണാം പ്പൊ ന്റെ ഫോണില് പൈസ തീർന്നു. ഒരമ്പത് രൂപ ഇട്ടുതാ ഏട്ടാ = “
ഏട്ടൻ – പിന്നെ – വെഷം വാങ്ങാൻ പൈസല്ല്യാണ്ടിരിക്ക്യാ.”
രതി: അതിന്‌ വഴിണ്ട്. അച്ചൻ കൃഷി ആപ്പീസിൽ പോണംന്ന് പറഞ്ഞെ രുന്നു. ” “ഏട്ടൻ – അതൊണ്ട് “രതി — അല്ല അച്ഛൻ വരുമ്പോ വിഷം കൊണ്ടുവരും … ന്നു പറഞ്ഞതാ ….
ഏ :- “എടി “നിന്നെ ഞാൻ …..”
(അടിക്കാൻ ഓടുന്നു).
അച്ഛനും അമ്മയും തിരിച്ചെത്തി.
അമ്മ :- ‘സമാധാനായി. “
ഇതു കേട്ടുകൊണ്ട്
” എന്ത് സമാധാനായീന്നാ അമ്മ പറേണ്?”
അമ്മ – “ഞങ്ങള് ജ്യോത്സ്യന്റെ ത്ത് പോയിരിന്നു,
മകൻ ര തീഷ്
രതീഷ് :- “ഹൊ !!
അവ്ടെ കൊറെ കാശ് കൊണ്ട കൊടുത്തപ്പ് സമാധാനായി.
രതി:- “അച്ഛാ കീടനാശിനി കൊണ്ട ന്നിട്ടുണ്ടോ?”
ഏട്ടന്റെ മുഖത്തേക്ക് നോക്കുന്നു –

ഏട്ടൻ അടക്കാനോങ്ങുന്നു – രതി ഓടി മറയുന്നു. ] രതിയുടെ ഫോൺ ശബ്ദിക്കന്നു. അവളകത്തേക്ക് പോകുന്നു. )
അമ്മ :- “ദേ .. കുറേദിവസായി ഞാൻ ശ്രദ്ധിക്കുന്നു – പെണ്ണിന് കൂടെക്കൂടെ ഫോൺ വിളി ആരാന്നു ചോദിച്ചാ ഫ്രണ്ടാന്ന് പറയും. പിന്നീടവൾക്കൊരു മൂകതയാ–
എനിക്കെന്തോ ഒരു പന്തികേട്ണ്ടൂ ന്ന് തോന്ന്വാ “
മകൾ പുറത്ത് വന്നപ്പ , ചോദിച്ചു: “ആരാ മോളെ വിളിച്ചേ !
“എന്റെ ഫ്രണ്ടാമ്മേ “
അല്പം കഴിഞ്ഞ് വീണ്ടും . ഫോൺ ശബ്ദിച്ചു. രതി അകത്തേക്ക് പോയി. അല്പം കഴിഞ്ഞു ” പ്പഴും . ഫ്രണ്ട് .ന്ന്യാ വിളിച്ചേ – ? നിന്റെ മുഖത്തെന്താ ഒരു വെപ്രാളം! ?
” ഒന്ന്വല്ല്യമ്മേ – അമ്മക്ക് തോന്നണതാ.”
: അമ്മ മക്കളെയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി – സൗമ്യമായി സ്നേഹത്തോടെ :- “ആരാ വിളിച്ചേ? നേര് പറ – കറച്ചു ദവസായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്.) “അമ്മേ – അത്. —
അമ്മ :- “പറഞ്ഞോ പേടിക്കേണ്ട .
ഞാനും നിന്റെ പ്രായം കഴിഞ്ഞാ ഇവിടെത്തീ ത്
എനിക്കും ഇതുപോലെ —- പറ്റിട്ടുണ്ട്. അതുകൊണ്ട്‌ പറ . നമുക്ക് വഴി ണ്ടാക്കാം. “
” അമ്മേ – കുറച്ചു ദിവസാ യി – ഒരാള് എന്നെ വിളിച്ചോണ്ടിരിക്ക്യാ, “
: ആരാദ് – എന്താ പേര്?
” അതൊന്നും എനിക്കറീല്ല ഞാൻ കണ്ടിട്ടുല്ല്യ – ” എന്നെങ്ങിനെ നിന്റെ നമ്പർ അയാൾക്ക് കിട്ടീത്? – അതെനിക്കറില്ല. – (വീണ്ടും ഫോൺ , )
അമ്മ:- “ഇങ്ങ് താ ഞാനെടുക്കാം..” . ആരാത്?” ഫോണിൽ – ഞാൻ തന്ന്യ ,നേരത്തെ വിളിച്ചാ ല്ലേ?
: “എന്താ വേണ്ടേ?
“രതിയല്ലെ?
, അല്ല ചേച്ചിയാണ്.
“ഇനി വിളിക്കണ്ടാന്നു പറയാൻ വിളിച്ചതാ .
” ചേച്ചി എന്താ ചെയ്യുന്നേ – ?
” ഞാൻ കേളേജൽ പോവ്വാ.
ചേച്ചിടെ നല്ല ശബ്ദമാണെല്ലൊ , ഒന്നു കാണാൻ പറ്റ്വോ?
“ഓ – കാണാലോ
” എന്നാ ഞാനാ പാർക്കില് വരാം.
“ശരി .. എങ്ങന്യാ തിരിച്ചറിയാ
” ഞാൻ ബ്ളൂ ഷർട്ടും വൈറ്റ് പേന്റും ധരിച്ചിരിക്കും
“ങാ മതി മതി. ഞാൻ വൈകീട്ട് വരാം
” രതി:- അമ്മ എന്താ വരുംന്നു പറഞ്ഞ്?..
“നാളെ ഇവിടത്തെ എസ്സ് ഐ ഇല്ലേ? ഇടിയൻ പരമു അദ്ദേഹത്തെയും കൊണ്ട് പോയി ആ ഞരമ്പുരോഗിടെ സൂക്കേട്
മാറ്റിക്കൊട്ക്കാം.
രതി:- “അത് ശരി അമ്മക്കും പറ്റീട്ടുണ്ടു ന്ന് പറങ്ങില്ലേ?
ആവില്ലൻ റപ്പാ എവിടെയാണ്.
“വില്ലനല്ലെടീ – അത്….. നിന്റച്ഛനാണ് ടീ

ബാലകൃഷ്ണൻ നായർ എസ് .വി

FacebookWhatsApp