എനിക്ക് പോണോ?

ഗോപിക ഗോപകുമാർ

പൊടുന്നനെ ഒരു മോഹം
ഒച്ചപ്പാടുകളില്ലാത്ത ലോകത്ത് പോണം
ഈ ഒച്ചപ്പാടുകൾക്ക് ഇടയിൽ നിന്ന്
തലപെരുക്കുന്നു……..
പോണം ആ നിശബ്ദതയില്ലേക്ക്
ആരും വന്നില്ല കൂട്ടാൻ,
എന്നാൽ സ്വയം കേറിചെല്ലാം എന്ന് കരുതി..
ഒരു കത്തി കയ്യിലെടുത്തു….
വാട്ട്‌ എ ടൈമിങ്,
ഉള്ളിലെ ഞാൻ എന്നോട് ചോദിച്ചു,
നിനക്ക് ശെരിക്കും പോണോ?
ആ ഒച്ചയില്ലാത്ത ചോദ്യം എന്നെ
ചിന്തിപ്പിച്ചു
അമ്മയുടെ കളിയാക്കലില്ല,
അച്ഛന്റെ ഒച്ചത്തിലുള്ള ചീത്ത പറച്ചിൽ ഇല്ല,
കാമുകിയുടെ/കാമുകന്റെ പരിഭവം പറച്ചിൽ ഇല്ല,
ചങ്കിന്റെ സഹിക്കാൻ വയ്യാത്ത തള്ളുമില്ല……
ഇതൊക്കെ വിട്ട് എനിക്ക് പോണോ?
ചിന്തിച്ചുകഴിയുമ്പോഴേക്കും ആ
കത്തിയിൽ നിന്ന് ഞാൻ പിടിവിട്ടിരുന്നു……………….



FacebookWhatsApp