കേരളീയം

മഹേഷ് രവീന്ദ്രൻ


മാതൃത്വമേ മലയാളമെയ് കൈരളി തൻ ലാവണ്യമെയ്
മകരമഞ്ഞു പോൽ കുളിരേകിടും സ്നേഹവനി യിലായായി.
കുളിച്ചു നീരാടിടും മാമലകൾ മദലഹരിയിൽ മെല്ലേ.
ഊഷര ഭൂവിലാലളിത സുന്ദരസ്മൃതിയായിടും.

സരളസാരസഭൂവിൽ നിറകുതമായിടും
വിസ്മേരവാദനയായസൃത മനുഭവിച്ചീടും
നിൻ മാതൃവാത്സല്യമറിഞ്ഞീടുന്നു ചെമ്മേ
നിൻ കേരഭാരത്തിൻ മനോഹരിതയിൽ.

പൂവള്ളിയും പുഷ്പലതാ ദിയും
മാമകമാനസം തുടിക്കുന്നൊന്നണയാൻ
നിന്നരികിലേക്കായ്.
പൂമാനും പൂമിഴിയാളും ഇണങ്ങീടും പിന്നേ,
കൊഞ്ഞിപ്പറഞ്ഞീടും പ്രീയമലയാളമേ.


FacebookWhatsApp