നൈർമല്യം

മഹേഷ് രവീന്ദ്രൻ


അമ്മയാമരുമക്കുയിലെ നിൻ
പാട്ടുകേട്ടുറങ്ങീടാംഞാൻമെല്ലേ.

തലോടുമാ മന്തമാരുതന്നേൽപ്പിക്കുംസ്നേഹമായിമേനിയിൽ,
താളം
പിടിച്ചീടുമൻപാർന്നക രങ്ങളാൽ.

ശാലീനമെ സർവ്വകാരുണ്യമയീ
കാരുണ്യമമൃതമീ മാനസ നൈർമ്മല്യം തുളസീ ദളം പോൽ. ലക്ഷ്മിക്കിരിപ്പിടമാം ഹൃദയവിശുദ്ധിയിലമരും
തീരാത്തുരവയാം സ്നേഹമാമക്ഷയപാത്രം..

കേൾക്കാൻ കൊതിപ്പൂഞാൻ
നിൻ നിനദമീ വീണാ നാദമായി സന്ദതം.

വറ്റാത്തകടൽ പോൽ സ്നേഹത്തിന്നാഴവും.
അർഥിച്ചിടാമാദ്യക്ഷരം ചൊല്ലി തന്നിടുമെന്നാദ്യഗുരുവായി
വളർത്തീടും വിനയമായി നമിച്ചീടുംസൽഗതിക്കായെന്നിൽ.

ആകാശത്തോളം വളർന്നുഞാനമ്മെ
ആവശ്യമെന്തെന്നുഞാനറിഞ്ഞീല
അച്ഛനില്ലാ ഭാരം ചുമലിലെൻ നൊമ്പരമായി
ഒരു സാന്ത്വനമായേന്നിൽ
മാറീടും നീഎന്നിൽ മധുരാമൃതം..



FacebookWhatsApp