കൊലപാതകവിവരം അറിഞ്ഞു ആ നാടാകെ ഞെട്ടിത്തരിച്ചു. ചിലർ മൂക്കത്തു വിരൽ വെച്ചു. അവൾ ഇത്ര ഭയങ്കരിയാണോ. മറ്റുചിലർ പറഞ്ഞു അവൾ എത്ര പാവമായിരുന്നു.
അവൾ കൊലയാളിയായത് എങ്ങനെയെന്ന് അറിയേണ്ടേ നിങ്ങൾക്ക്, സാഹചര്യമാണ് അവളെ കൊലയാളിയാക്കി മാറ്റിയത്. അവൾ ഒരു പാവമായിരുന്നു. എന്നിട്ടും അവൾക്കീ ഗതി വന്നല്ലോ ദൈവമേ……
കഥ തുടങ്ങുന്നു
ജൂൺ മാസത്തിൽ ചാറ്റൽ മഴ തുടങ്ങുബോൾ തന്നെ ഇരുളിന്റെ മറപറ്റി പാതിരാവിൽ പാത്തും പതുങ്ങിയും കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടിയണിഞ്ഞു വീടിന്റെ മുകൾ നിലയിലും ജനാലയിക്കരികിലും വാതിലെന്റെ മറവിലും മാച്ചിലും കൂട്ടത്തോടെ പതുങ്ങിയിരുന്നു അവർ അവളെ ആക്രമിക്കും. ചിലപ്പോൾ അവരുടെ കൈവശമുള്ള ആസിഡ് അവളുടെമേൽ പ്രയോഗിക്കും. നീറ്റലും ചൊറിച്ചലും കൊണ്ടു അവൾക്കു ഉറങ്ങാൻ കഴിയാറില്ല. ചിലർ അടുക്കളയിൽ കയറി ഭക്ഷണത്തിൽ വിസർജിക്കും. മറ്റുചിലർ കിടപ്പറയിൽ നുഴഞ്ഞുകയറും.
അവൾ കുട്ടികൾക്ക് ട്യൂഷൻ എടുക്കാറുണ്ടായിരുന്നു, എന്നാൽ ഇവരുടെ ആക്രമം പെൺക്കുട്ടികളുടെമേൽ മാത്രമല്ല ആൺകുട്ടികളുടെ നേരെയും ഉണ്ടായിരുന്നു. അതിനാൽ അക്രമം ഭയന്നു കുട്ടികൾ ട്യൂഷന് വരുന്നില്ല. ഇവരെ തുരത്താൻ അവൾ പലവട്ടം ശ്രമിച്ചു, വേണ്ടപ്പെട്ടവരോട് പരാതി പറഞ്ഞു. പക്ഷെ ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഒരു ദിവസം അവൾ തുന്നൽ ക്ലാസ്സിന് പോകുബോൾ ഒരുത്തൻ chumaril അള്ളിപിടിച്ചിരിക്കുന്നത് കണ്ടു. അവളുടെ അരിശം അവൾ അവനിൽ തീർത്തു. അവളുടെ കൈയിൽ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് അവൾ അവന്റെ തലയറുത്തു. തല താഴെക്കിടന്ന് പിടച്ചു. കുറച്ച്നേരം ഉടൽ ചുമരിൽക്കിടന്നു വിറച്ചു വിറച്ചു താഴെ വീണു. അങ്ങ നെ ഒരുത്തനെ കൊന്നു കൊലയാളിയായി.
അവൾ കൊന്നത് ആരെയാണെന്ന് അറിയേണ്ടേ നിങ്ങൾക്ക്, അത് വെറും ഒരു ഓട്ടുറുമ്പ് ആയിരുന്നു. 😄