ഡിജിറ്റൽ ഉപവാസ

മദനൻ സി.കെ

രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ ഈയിടെ ക്ലാസ്സ് പി.ടി.എ കൾ വിളിച്ചപ്പോൾ ഭൂരിഭാഗം രക്ഷിതാക്കളും അധ്യാപരുടെ മുന്നിൽ ഉന്നയിച്ച ഒരു പ്രധാന പ്രശ്നം കുട്ടികൾ വീട്ടിൽ നിന്ന് തീരെ വായിക്കുന്നില്ല എന്നതാണ്. കാരണം തേടി ഇറങ്ങിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഭൂരിപക്ഷം കുട്ടികൾക്കും പുസ്തക വായന നഷ്ടമായിരിക്കുന്നു. കാരണം വീട്ടിലിരിക്കുന്ന വലിയൊരു സമയം കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങളിൽ അഭിരമിക്കുന്നു. രാത്രി ഏറെ വൈകിയും രക്ഷിതാക്കളെ കബളിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ സമയം ചെലവിടുന്നു. ഇന്ന് രക്ഷിതാക്കളും അധ്യാപകരും നേരിടുന്ന വലിയ വെല്ലുവിളിയായി ഇത് മാറിക്കഴിഞ്ഞു.

ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം
കുട്ടികളിൽ ഗുരുതരമായ ആരോഗപ്രശ്നങ്ങൾ,മാനസിക സംഘർഷങ്ങൾ എന്നിവ ഉണ്ടാക്കുന്നു. പഠനത്തോട് താല്പര്യമില്ലായ്മ, രക്ഷിതാക്കളോട് മനസ്സ് തുറന്ന് സംസാരിക്കാതിരിക്കുക, പെട്ടെന്ന് ദേഷ്യം വരിക, ഭക്ഷണത്തോട് താല്പര്യമില്ലായ്മ,ശരീരം മെലിയുക, ഉറക്കകുറവ് തുടങ്ങിയ വിവിധ പ്രശ്നങ്ങൾ കൂട്ടികൾ നേരിടുകയാണ്. ഇത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഗുണപരമല്ലാത്ത മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മൊബൈൽ വില്ലനാവുകയും കുട്ടികൾ തമ്മിൽ കലഹിക്കുകയും അടിപിടിയിൽ കലാശിക്കുകയും നാട്ടുകാരും പോലീസും ഇടപെടേണ്ട അവസ്ഥ വരെ എത്തിയിരിക്കുന്നു.
മൊബൈലിനെ പിൻപറ്റി ലഹരിയുടെ ഉപയോഗവും വ്യാപകമാവുന്നുണ്ട്.

ചുരുക്കം ചില വിദ്യാർത്ഥികൾ മാത്രമാണ് ഡിജിറ്റൽ ഉപകരണങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നത്. കോവിഡ് കാലത്ത് പഠനം പൂർണ്ണമായും ഡിജിറ്റലായതാണ് കുട്ടികളിലെ അമിത മൊബൈൽ ഉപയോഗത്തിന് ഒരു കാരണം. അതേസമയം നൃത്തം, കവിത, കഥ,ചിത്രം തുടങ്ങിയ സർഗ്ഗാത്മക രചനകളിലൂടെയും മാഗസിൻ നിർമ്മാണം, വീഡിയോ എഡിറ്റിംഗ് , കോഡിംഗ് തുടങ്ങി ക്രിയാത്മക പ്രവർത്തനങ്ങളിലൂടെയും ഡിജിറ്റൽ ലോകത്തെ ഫലപ്രദമായി ഉപയോഗിച്ച കുട്ടികളുമുണ്ട്. കൂടാതെ ഡിജിറ്റൽ ഉപകരണം ഉപയോഗിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കാൻ കുട്ടികൾ അവരുടെ ഗുരുക്കൻമാരാവുകയും ചെയ്തു.പിന്നീട് രക്ഷിതാക്കളും അതിൽ ലഹരി കൊണ്ടു എന്നുള്ളത് വിരോധാഭാസമാണ്.

ഇത്തരം സാഹചര്യങ്ങളിലാണ് ഡിജിറ്റൽ ഉപവാസ ത്തിന്റെ പ്രസക്തി ഏറുന്നത്.
സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഒരു വ്യക്തി സ്വമേധയാ വിട്ടുനിൽക്കുന്ന കാലഘട്ടമാണ് ‘ഡിജിറ്റൽ ഉപവാസം’. മറ്റൊന്ന് സിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറച്ച് കൊണ്ടു വരിക എന്നുള്ളതാണ്. എങ്ങിനെ ഇത് സാധ്യമാവും ?

  1. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഡിജിറ്റൽ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുക.
  2. നമ്മുടെ സമീപത്ത് നിന്ന് ഡിജിറ്റൽ ഉപകരണങ്ങളെ കുറച്ച് സമയത്തേക്ക് നമ്മളിൽ നിന്ന് മാറ്റി വയ്ക്കുക.
  3. ഒഴിവു സമയം വീട്ടുകാരോടൊപ്പം ചെലവഴിക്കുക.
  4. പുസ്തകങ്ങൾ കയ്യെത്തും ദൂരത്ത് സൂക്ഷിക്കുകയും ഒഴിവ് സമയങ്ങളിൽ വായിക്കുകയും ചെയ്യുക.
  5. കൂട്ടുകാരോടൊത്ത് കളികളിലും വിനോദങ്ങളിലും ഏർപ്പെടുക. 6. വീട് പരിസരം പുന്തോട്ട നിർമ്മാണം, പച്ചക്കറി തോട്ടം എന്നിവ ഒരുക്കി ഒഴിവ് സമയങ്ങളിൽ മാനസിക ഉല്ലാസം നേടുക.
    7.സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
    8 നല്ല കേൾവിക്കാരാവുക. ഡിജിറ്റൽ ഉപവാസത്തിന്റെ നേട്ടങ്ങൾ
  6. ഡിജിറ്റൽ ഉപവാസത്തിന്റെ നേട്ടങ്ങൾ .
    1.ശാരീരികവും മാനസികവുമായ ഉന്മേഷം ലഭിക്കുന്നു.
  7. പ്രകൃതിയോടും മനുഷ്യരോടും ജൈവബന്ധം സാധ്യമാവുന്നു.
  8. അനാവശ്യ മാനസിക സമ്മർദ്ദം ഇല്ലാതാവുന്നു.
  9. ഒഴിവ് സമയം ഗുണപരമായ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നു.
    5.വ്യക്തത, പ്രചോദനം, സർഗ്ഗാത്മകത വർദ്ധിപ്പിക്കുക എന്നിവ മാത്രമല്ല, ഏകാന്തത സ്വീകരിക്കാൻ പഠിപ്പിക്കുന്ന ഏറ്റവും ശക്തവും പുനരുജ്ജീവിപ്പിക്കുന്നതുമായ സമ്പ്രദായങ്ങളിലൊന്നാണ്.
  10. സാമൂഹ്യ പ്രതിബദ്ധത സാധ്യമാവുന്നു.

കഴിഞ്ഞ പത്ത് വർഷങ്ങളിൽ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗത് വിപ്ലവാത്മകമായ പരിവർത്തനങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഗുണപരമായ ഉപയോഗം നമ്മുടെ കുട്ടികൾക്കും ലഭിക്കേണ്ടതുണ്ട്. എന്നാൽ ഡിജിറ്റൽ ഉപയോഗം ലഹരിയാവരുത്.

ഇനുവരി 27 ന് രാജ്യത്തെ കുട്ടികളുമായി നടത്തിയ പരീക്ഷ പേ സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി “ഡിജിറ്റൽ ഉപവാസ “ത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി.
ഇൻസ്റ്റാഗ്രാം റീലുകൾ പോലെയുള്ള സോഷ്യൽ മീഡിയ അശ്രദ്ധകളെക്കുറിച്ച് ഉപദേശം നൽകിയ പ്രധാനമന്ത്രി മോദി, ആ കാലയളവിൽ ഫോണുകളിലും ലാപ്‌ടോപ്പുകളിലും തൊടാത്ത “ഡിജിറ്റൽ ഉപവാസം” സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. ഗാഡ്‌ജെറ്റുകൾ ഉള്ള “നോ ടെക്‌നോളജി സോൺ” സൃഷ്ടിക്കാൻ അദ്ദേഹം മാതാപിതാക്കളോടും നിർദ്ദേശിച്ചു. സ്‌മാർട്ട്‌ഫോണുകളിൽ സമയം ചെലവഴിക്കുന്നതിനു പകരം കുടുംബാംഗങ്ങൾ പരസ്പരം ഇടപഴകുന്ന തരത്തിൽ ഗൃഹാന്തരീക്ഷം സൃഷ്ടിക്കണമെന്നും മോദി പറഞ്ഞു.

സമയം നോക്കാൻ മൊബൈലെടുത്തു; മൊബൈൽ നോക്കി സമയം പോയി എന്ന
സ്ഥിതി ഉണ്ടാവരുത്.
മനുഷ്യ ബന്ധങ്ങളിലെ പരസ്പര പാരസ്പർശ്യങ്ങളിലെ സൗന്ദര്യം വീണ്ടെടുക്കാൻ ഉള്ളു തുറന്ന് സൗഹൃദ സംഭാഷണങ്ങൾ നടത്തണം. ഓരോ വീടും പൊതു ഇടങ്ങളും അതിനുള്ള വേദിയായി മാറണം. കുട്ടികൾക്ക് വായനയുടെ വാതായനങ്ങൾ തുറന്ന് കൊടുത്ത് നഷ്ടപ്പെടുന്ന വസന്തകാലത്തെ വീണ്ടെടുക്കാൻ നമുക്ക് കഴിയണം.
അവിടെ അവർ ചിത്രശലഭങ്ങളായ് പറന്നുയരട്ടെ ….


FacebookWhatsApp