ദുഃഖം

സാഹിത്യവിമർശനം വളർച്ചക്കുള്ളതാകണം 

സംഹാരമാകില്ലന്നുറപ്പു വരുത്തണം

ദൂർഭാഗ്യമല്ലൊ കേട്ടതിത്തരം കൂരമ്പുകൾ

സൗഭാഗ്യമോ? ഈ

” ..പൊട്ടക്കവിതാ ” പ്രയോഗം

മാന്യരിൽ നിന്നുള്ള യീ അപ്രിയ വചനങ്ങൾ

ശൂ ന്യമാം വിഹായസിൽ ലയിക്കുമെന്നത്രേ ചൊൽവൂ അന്യരിൽ കുറവോ താൻ തുനിയും മാന്യർ സ്വയം

മാന്യരാണെന്നുങ്ങുറപ്പുവരുത്തണം—— – – – – – – – കുറ്റമറ്റ വരാരുണ്ട് ഭൂമിയിലിന്നേവരെ

പറ്റില്ല കുറ്റം പറയാൻ യോഗ്യരായുള്ളോരിന്ന്!- –

കവിതാ രചനയിൽ കാഠിന്യമെന്താണെന്ന്

കവിതാര ചിപ്പോർക്ക് തന്നായറിഞ്ഞിടാം.

പൊട്ടക്കവിതയെന്നുണ്ടോ രചനയിൽ ചിട്ടയായെഴുതു മാം രചിതാക്കളെ ചൊല്ലൂ

കവികളുരുമില്ലിവിടെ ഗായകരും തഥാ

സായാഹ്ന വേളയിൽ വിശ്രമിച്ചോർ നമ്മൾ

ഇന്നത്തെ കവിതയിൽ വൃത്തമോ നിയമങ്ങളോ മറ്റുള്ളലങ്കാരമോ

നിർബ്ബന്ധമല്ലെന്നോർക്കൂ, ഭാവനാശേഷിയം ആസ്വാദ്യ ഭംഗിയും

ജീവനാമേതുകവിതക്കും നിർണ്ണയം.

FacebookWhatsApp