കലാലയം

മഹേഷ് രവീന്ദ്രൻ

തളിരിടുനവതാരുണ്യം
വളർന്നിടും പുതുനാമ്പുകളിൽ
കുളിരണിഞ്ഞിടും നിത്യയൗവനം
ചൂടുപിടിച്ചുണർന്നിടുമാരകതധമനികളിൽ

മൃതമാമോർമ്മളുണർത്തിടും നിർമൃതമി സുന്ദരാലയം
അരുണിമയേവം തോറ്റിടും വശ്യ സൗന്ദര്യം
മന്ദാരം മുല്ലയൊടു ചൊല്ലിടും മധുരകിനാവുകൾ
വാനിലുയർത്തിടും മാനസസരോവത്തിൽ

മഞ്ഞക്കുറി നെറ്റിയിലാണീടുമാറിലും
മന്ദഗാമിനിയാം കൂശമാണ്ടിനി
ആഞ്ഞിലിയുമാലിലയും നെഞ്ചോടു
നെഞ്ചു ചേർത്തിരിക്കുമാ ഹൃദയാംഗണം

നിരനിരയായണി നിരന്നിട്ടൊരെറുമ്പിൻ
കൂട്ടംകൂട്ടമായ് രാഷ്ട്രീയമൊട്ടുമേയറിഞ്ഞീടാതെ
മഞ്ജീരധ്വനി പകർന്നീടും കർണപീയൂഷം
ചെറുകാറ്റിലുലഞ്ഞീടും സസ്യലതാദിപോൽൽജീവനം


FacebookWhatsApp