തളിപ്പറമ്പ്
ഞാൻ Shamsuddeen KP. ജനിച്ചുവളർന്നത് കണ്ണൂർ ജില്ലയിലെ അരിയിൽ എന്ന മനോഹരമായ ഒരു ഗ്രാമത്തിൽ. ബാല്യകാലം മുഴുവൻ ആ ഗ്രാമത്തിൽ ചെലവഴിക്കാൻ കഴിഞ്ഞു, അതുകൊണ്ട് തന്നെ ഇപ്പോഴും മനസ്സിൽ നാടും നാട്ടുകാരും മായാതെ കിടപ്പുണ്ട്. പ്രവാസ ജീവിതം തുടങ്ങിയിട്ട് 12 വർഷം. കുവൈറ്റിൽ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നു. ജോലി ഐ.ടി റിലേറ്റഡ് ആണെങ്കിലും പാഷൻ കുക്കിംഗ് നോട് ആയിരുന്നു. ആ ഒരു സന്തോഷം മറ്റുള്ളവരുമായി പങ്കു വെക്കാൻ ഈ ലോക്ക്ഡൗൺ സഹായിച്ചു. ഒരു യൂട്യൂബ് ചാനൽ തുടങ്ങി. പാചകത്തിലെ എൻറെ ശ്രമം സുഹൃത്തുക്കളിലും എത്തിച്ചു തുടങ്ങി.
ഇനി കുടുംബത്തെക്കുറിച്ച് പറയാം, പ്രാർത്ഥനയോടെ എനിക്കുവേണ്ടി കാത്തിരിക്കുന്ന എൻറെ മാതാപിതാക്കൾ . ഒരു കുഞ്ഞനുജൻ. പ്രാണസഖി ജീവിതത്തിൽ സുഖദുഃഖങ്ങളിൽ പങ്കു ചേർന്ന ഇപ്പോൾ പത്ത് വർഷം. കണ്ണിനു കുളിർമ ഏകാൻ നാഥൻ അനുഗ്രഹിച്ചു നൽകിയ പൊന്നുമക്കൾ. എൻറെ ഗ്രാമഭംഗി ഒപ്പിയെടുത്ത ചിത്രങ്ങളും സൗന്ദര്യത്തിന് നേർക്കാഴ്ചകളും പിന്നീട് നിങ്ങളുമായി പങ്കു വയ്ക്കാം. എല്ലാവർക്കും നന്മ നിറഞ്ഞ ദിനം ആശംസിക്കുന്നു.
പാചകം (Cooking)