എഗ്ഗ് റോൾ

സതി ഹരിദാസ്

ആവശ്യമുള്ള സാധനങ്ങൾ

എഗ്ഗ് 2എണ്ണം,
വെണ്ണ 1ടേബിൾസ്പൂൺ,
കുരുമുളക് പൊടി 1ടേബിൾസ്പൂൺ,
ഉപ്പ് ആവശ്യത്തിന്,
പാൽ 1/2ഗ്ലാസ്‌,
മൊസെറില്ല ചീസ് 4ടേബിൾസ്പൂൺ,
ഉള്ളി, തക്കാളി 1എണ്ണം,
പച്ചമുളക് 2എണ്ണം,
വെളുത്തുള്ളി 3അല്ലി,
കാബേജ് അറിഞ്ഞത് 1ടേബിൾസ്പൂൺ,
കാപ്സികം

ഉണ്ടാക്കുന്നവിധം

എഗ്ഗ്, ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ബിറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക മിക്സിയിൽ അടിച്ചെടുത്തലും മതി. കൂടെ പാലും ചേർത്ത് നന്നായി അടിക്കണം. നല്ല പോലെ പതഞ്ഞു വരണം. ഒരു തവ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെണ്ണ ചേർത്ത് അതിലേക്കു അടിച്ചു വച്ച് എഗ്ഗ് മിക്സ്‌ ചേർക്കുക. ചെറിയ തീയിൽ വച്ചു വേവിക്കുക. അതിനു മുകളിൽ ഉള്ളി, തക്കാളി, പച്ചമുളക് , കാബേജ്, കാപ്സികം ഇവ പൊടിയായി അറിഞ്ഞത് വിതറുക. അതിനു മുകളിൽ ചീസ് ചേർക്കുക. ഇതു 2 മിനിറ്റ് ചെറു തീയിൽ അടച്ചു വെച്ച് ശേഷം തീ ഓഫാക്കി റോൾ ചെയ്ത് എടുക്കുക. ഉപ്പ് ഇല്ലാത്ത ചീസ് ആണെങ്കിൽ വെജിറ്റബിൾ മിക്സിൽ കുറച്ച് ഉപ്പ് ചേർക്കണം.


FacebookWhatsApp