ചൊക്ലി
എന്റെ പ്രധാന വിനോദം പുരാവസ്തുക്കൾ ശേഖരിക്കുക എന്നുള്ളതാണ്. എന്നാൽ പുതിയ തലമുറയിലേക്ക് അതു എത്തിക്കാനും പരമാവധി ശ്രമിക്കാറുണ്ട്. ഈ ശേഖരണത്തിന്റ തുടക്കം 1983-1984 കാലഘട്ടത്തിലാണ് എന്റെ ശേഖരണത്തിൽ ആദ്യമായ് എത്തിച്ചേർന്നത് ഒരു രൂപ വില്ല്യം വെള്ളി നാണയം ആണ്. അത് കിട്ടിയ ഉടനെ താഴേക്കു വീണു. അപ്പോൾ നാണയത്തിന്റ ശബ്ധത്തിലെ മാറ്റം എന്നെ വല്ലാതെ ആകർഷിച്ചു. അതായിരുന്നു ഇതിലേക്കുള്ള കാൽവെപ്പ്. എന്നാൽ പിന്നീടങ്ങോട്ടു ജില്ലയിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കുടാതെ പുറം രാജ്യങ്ങളിലും സന്ദർശനം നടത്തി പലതും ശേഖരണത്തിലേക്ക് കൊണ്ടുവന്നു. പഴയകാലത്തു സാധനങ്ങൾ കരസ്ഥമാക്കാൻ പ്രയാസമായിരുന്നു. എന്റെ ശേഖരണത്തിൽ ചിലത് നാണയങ്ങൾ, കറൻസികൾ, വാൽവ് റേഡിയോ, ഗ്രാമഫോണുകൾ, അരക്ക് കേസറ്റുകൾ, പോക്കറ്റ് വാച്ചുകൾ, വലിയ ക്ലോക്കുകൾ, വിവിധതരം ടൈംപീസുകൾ, പിത്തള പാത്രങ്ങൾ, സ്റ്റാമ്പുകൾ, പഴയ ആധാരങ്ങൾ, താളിയോലഗ്രന്ഥങ്ങൾ, എഴുത്താണികൾ, ഓട്ടു പാത്രങ്ങൾ, മരത്തിലും പിത്തളയിലും നിർമിച്ച ഊന്നു വടികൾ , കൈകൾകൊണ്ട് നിർമിച്ച കണ്ണടകൾ, ബെൽജിയം ഗ്ലാസിൽ നിർമിച്ച കണ്ണാടികൾ, മണ്ണെണ്ണവിളക്കുകൾ, റെയിൽവേ സിഗ്‌നൽ വിളക്കുകൾ, റാന്തൽ വിളക്കുകൾ, മണ്ണെണ്ണ ഇസ്തിരിപെട്ടികൾ, മെതിയടികൾ, ടെലിഫോണുകൾ, റാത്തൽ, തുലാന്, സീറ്, തോല, വെള്ളിക്കോൽ(മര ത്രാസ് ), ഇന്ത്യയിലെ വിവിധ നാട്ടു രാജ്യങ്ങളിൽ ഉപയോഗിച്ച അളവ് പാത്രങ്ങൾ, കുറ്റി (അളവ് പാത്രം), വിവിധതരം പിച്ചാത്തികൾ, സിഗർലാമ്പുകൾ, ഇന്ത്യയിലും വിദേശത്തും നിർമിച്ച ക്യാമറകൾ (വാഗേശ്വരി, മാമിയ, യാഷിക, ലൈക്ക), ബൈനോക്കുലറുകൾ, ടൈപ്റൈറ്ററുകൾ, പിഞ്ഞാണ പാത്രം, ഫോസിലുകൾ, വെടിയുണ്ടകൾ, സുറുമദാനി, ഭരണികൾ, അമ്മികൾ, കൽപ്പാത്തികൾ, കുന്തങ്ങൾ, വജ്രങ്ങൾ, തീപെട്ടിചിത്രങ്ങൾ,കൈവിലങ്ങ്, ചിലങ്കാ, വാദ്യോപകരണങ്ങൾ, അളവ്ചങ്ങല, ചിരവകൾ, പങ്കകൾ, വലിയ കുപ്പികൾ, തവക്ക, ഹുക്കകൾ, മഷിക്കുപ്പികൾ, ചാട്ടവാർ, റേഡിയോ ലൈസൻസ്, ചോളപാത്രം, ലെൻസുകൾ, കുക്കറുകൾ, നിസ്കാരക്കൂട്ട, ഓഫീസ് ബെല്ലുകൾ, പ്രൊജക്ടർ, കപ്പൽ തരംഗിണി, ബാലറ്റു പെട്ടി, ടോർച്ചുകൾ, എണ്ണകൊമ്പ്, ഒറ്റൽ, ലോഹക്കുടുക്ക, ഫീഡിംഗ് ബോട്ടിൽ, തുടങ്ങിയവ കൂടാതെ 3200 ൽ പരം പുരാവസ്തുക്കൾ കൂടി സുക്ഷിച്ചു പോരുന്നു. ഇതിന്റെ സംരക്ഷണത്തിലും ശുചീകരണത്തിലും എന്നെ സഹായിക്കുന്നത് ഭാര്യയും നാലു മക്കളുമടങ്ങിയ എന്റെ കുടുംബം ആണ്. അവരുടെ പ്രോത്സാഹനം ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധിക്കുമായിരുന്നില്ല. ഞാൻ മാഹിയിൽ തടി കച്ചവടം ചെയ്യുന്നു.