നിനക്കായ്…

ഗോപിക ഗോപകുമാർ

നീ തീ പോലെ എന്നിൽ പടർന്നൊരാനേരം,
ഞാൻ നിനക്കായെന്നോ ഏകയായി തോഴാ..
നിന്റെ ചുവപ്പെന്റെ നെഞ്ചിൽ പടർന്ന നാൾ,
ഞാൻ നിനക്കായെന്നോ വീണയായ് തോഴാ..

സ്വപ്നമാളിക തകർന്നൊരാ നേരം,
ഞാൻ നിനക്കെേന്നോ വെറുപ്പായോ തോഴാ..
ആശതൻ തോണി മുങ്ങിയനേരം,
ഞാൻ നിനക്കെേന്നോ ശല്യമോ തോഴാ..

ചോദ്യങ്ങളോരോന്ന് കാതിൽ പതിയെ
നീ എന്നെ കടുത്തു വെറുത്തോ.
നിനക്ക് വെളിച്ചമായ് ഉരുകീടാം ഞാൻ
നിനക്ക് ജ്യാലയായ് കത്തീടാം ഞാൻ

ഉരുകിത്തീരുകിൽ മെഴുകുതിരി വേണ്ട,
നിനക്കായെന്നും ഞാനുരുകീടാം.
കത്തിയെരിയുകിൽ ആത്തിരി വേണ്ട,
നിനക്കായെന്നും ഞാൻ കത്തിയെക്കാം.


FacebookWhatsApp