ചില്ലലമാരയിലെ കളിപാട്ടം

ഇസു

കളിപാട്ടങ്ങൾ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയുമൊക്കെ പ്രതീകമാണെങ്കിലും ചില്ലലമാരയിലെ കളിപാട്ടങ്ങൾ ബൂർഷാ സങ്കല്പത്തിന്റെയും അധികാര മനോ ഭാവത്തിന്റെയും ഉദാഹരണമാണ്..

എന്തിനാ നമ്മൾ കളിപാട്ടം വാങ്ങുന്നത്?

ഉത്തരം ഒന്നേയുള്ളു നമ്മുടെ കുഞ്ഞുങ്ങൾ സന്തോഷിക്കണം..
പക്ഷെ അവരുടെ കയ്യിൽ കൊടുക്കാതെ ചില്ലലമാരയിൽ വെച്ച് അതും നോക്കി എത്ര കുട്ടികൾ സന്തോഷിക്കുന്നുണ്ടാകും ..
അതവരുടെ കയ്യിൽ കിട്ടുമ്പോൾ അവരുടെ കണ്ണിൽ ഉണ്ടാകുന്ന തിളക്കം ഒരു സ്വർണാഭരണതിനും ഉണ്ടാകൂല..

മക്കളെ ഇതൊക്കെ നിങ്ങളുടെയാ.. ദാ നോക്ക്യേ.. മോന്റെ കാർ മോളുടെ ബൊമ്മ..

ഇങ്ങനൊക്കെ ചില്ലലമാര കാണിച്ചു, പൊട്ടാതെ പൊളിയാതെ ആയുസ്സ് നീണ്ടു പോയ കളിപാട്ടത്തെ നോക്കി അഭിമാനിക്കുന്ന, സന്തോഷിക്കുന്ന പിതാവേ നിങ്ങളൊരു വിഡ്ഢിയാണെന്ന് ഞാൻ പറയും..

മക്കളെ മറ്റുള്ളവരിലെക്ക് കൈ നീട്ടാൻ മാത്രം മനസ്സിൽ തോന്നിക്കാൻ സാധ്യത ഉള്ള പ്രവർത്തി ചെയുന്ന വിഡ്ഢി..

എൻ്റെ മക്കളെ ഒരു കളിപാട്ടവും നശിപ്പിച്ചു കളയാൻ ഞാൻ സമ്മതിക്കില്ല.. ഞാൻ അവർക്ക് അത് കൊടുക്കാറില്ല എന്ന് മറ്റുള്ളവരുടെ മുന്നിൽ വീമ്പു പറയുമ്പോൾ അഭിമാനമാണോ നിങ്ങൾക്ക് തോന്നുന്നത് എങ്കിൽ വല്ല പാണ്ടി ലോറിക്കും തല വെച്ച് ജീവിതം തീർത്തു കളയൂ വിഡ്ഢി…

കളിപാട്ടം വാങ്ങുന്നത് കുട്ടികളെ സന്തോഷിപ്പിക്കാൻ ആണെങ്കിലും കവർ പോലും പൊളിയാതെ അലമാരയിൽ ആ കളിപാട്ടം കാണുമ്പോൾ പലപ്പോഴും അതിന്റ സന്തോഷം അനുഭവിക്കുന്നത് വാങ്ങി കൊടുത്ത ആൾ ആയിരിക്കും…

കുട്ടികൾക്ക് വേണ്ടി വാങ്ങുന്നത് കുട്ടികൾക്ക് കൈ മാറണം, അവർ കളിക്കട്ടെ ആസ്വദിക്കട്ടെ സന്തോഷിക്കട്ടെ മതി ആകുമ്പോൾ പൊളിക്കട്ടെ നശിപ്പിച്ചു കളയട്ടെ ഇതൊക്കെ തന്നെയാണ് അവരുടെ സന്തോഷം.. അല്ലാതെ അലമാര നോക്കി എന്റെ കാർ എന്ന് പറയുമ്പോൾ ഉള്ള ചിരി അല്ല ..

കുട്ടികൾ ആകുമ്പോൾ നശിപ്പിക്കും, അത് പ്രകൃതി നിയമം ആണ്… വലിയ വില കൂടിയത് വാങ്ങി അഹങ്കാരം കാണിക്കണ്ട.. കുട്ടികൾക്ക് ഇഷ്ടപ്പെടാൻ ചെറിയ വില ആയാലും മതി.. അങ്ങനെത്താൻ വാങ്ങി കയ്യിൽ കൊടുത്ത് അത് സ്നേഹം കാണിക്കൂ..

കുട്ടികൾ കളിച്ചു രസിച്ചു നശിപ്പിക്കുന്നത് കാണുമ്പോൾ മനസ്സറിഞ്ഞു ഒന്ന് സന്തോഷിച്ചോളു.. കാരണം നീ ഇന്ന് സന്തോഷിക്കേണ്ടവൻ ആണ്.. നീ കാരണം നിന്റെ കുഞ്ഞ്‍ ജീവിതം ഏറ്റവും നല്ലോണം ആസ്വദിക്കുന്നുണ്ട്.. നീ ഇനി പാണ്ടി ലോറിക്ക് തല വെക്കേണ്ട, കാരണം നീ ഇന്ന് ബുദ്ധിയുള്ള നല്ലൊരു പിതാവ് ആയിരിക്കുന്നു…


FacebookWhatsApp