ടിയാൻ

Picture of അജിത് കല്ലൻ

അജിത് കല്ലൻ

Create a new perspective on life

Your Ads Here (365 x 270 area)
Urine Passing Pose

നേരം വെളുത്തിട്ട് കുറെ ആയെങ്കിലും കൃത്യമായി പറഞ്ഞാൽ രാവിലെ 11മണി.. പ്രഭാത കണി ആയ മൂത്രം ഇതുവരെ പുറത്തു വന്നില്ല..കാദർ ആകെ ബേജാറായി.. പരിഭവത്തോടെ കാമുകിയെ വിളിച്ചു കാര്യം പറഞ്ഞു
ടീ ഇന്ന് മൂത്രം ഒഴിക്കാൻ മുട്ടുന്നില്ല.. കാദറിന്റെ തനിക്കൊണം അറിയുന്ന അവൾ , ചൂട് ആയതു കൊണ്ടാകും വിയർത്തു പൊക്കോളും എന്ന് പറഞ്ഞു ടോപ്പിക്ക് ക്ലോസ് ചെയ്തു.. അവൾക്കറിയാം കാദർ മൂത്രത്തിൽ തുടങ്ങി മറ്റു പലതിലും എത്തി ചേരുമെന്ന്.. ഇമ്മാതിരി നാറ്റകേസിലൊന്നും അവൾ ഇടപെടാറില്ല.. നേരം പോക്കിന് മാത്രമായി വേറൊരു കാമുകിയെ നോക്കിയാലോ എന്ന് പോലും കാദർ പലവട്ടം ചിന്തിച്ചിട്ടുണ്ട് .
കാര്യത്തിലേക്ക് കടക്കാം.. മൂത്രമാണ് വിഷയം…. ടോയ്‌ലെറ്റിൽ കയറി ഇരുന്നും നിന്നും കിടന്നും പലതവണ നോക്കിയിട്ടും ടിയാൻ പുറത്തു വന്നില്ല.. കാദർ സ്വന്തം തക്കുടുനോട്‌ കാലു പിടിച്ചു അപേക്ഷിച്ചു പൊന്നു തക്കുടു ഒരു തവണ ടിയാനെ പുറത്തു കള.. ഇനിയുള്ളത് നീ പിടിച്ചു വെച്ചോ..
തക്കുടുവിനു ഒരു ഭാവ വിത്യാസവും ഇല്ല.. നിരാശ മാത്രം ബാക്കി..
ഒരു ലിറ്റർ വെള്ളം ഒറ്റയടിക്ക് അകത്താക്കി റോഡരികിലുള്ള മതിലിന്റെ മുന്നിൽ നിന്ന് ആകാശം നോക്കി കാദർ തക്കുടുനോട്‌ പറഞ്ഞു സുന്ദര സുമുഖ കോമള പുന്നാര തക്കുടു മോനെ .. ഇനിയും നീ ടിയാനെ പുറത്തു വിട്ടില്ലെങ്കിൽ നിന്നെയങ് വെട്ടി കളയും… ഭീഷണി ഫലിച്ചതാണോ മതിൽ കണ്ടപ്പോ അറിയാതെ പുറത്തു വന്നതാണോ എന്നറിയില്ല ഷൂ.. ചറ പറ ടിയാൻ പുറത്തെത്തി..

Share this post :

Facebook
LinkedIn
Email
WhatsApp
മറ്റു കഥകൾ
man from kerala

അയാൾ

വൈകുന്നേരമായിക്കാണും. നരേന്ദ്രനെ കൂരാച്ചുണ്ട് ബസ് സ്റ്റോപ്പിൽ ഇറക്കി

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.