രാഘവൻ കല്ലേൻ (Raghavan Kallen)

കല്യാശേരി

raghavan-kallen

ഞാൻ 1950ൽ മോറാഴ എന്ന ഗ്രാമത്തിൽ ജനിച്ചു. എൻ്റെ അച്ഛൻ ഒരു തെയ്യം കലകാരൻ ആയിരുന്നു. അമ്മ കർഷക തോഴിലാളി. ഞാൻ നാലാo ക്ലാസ് മാത്രമേ സ്കൂളിൽ പോയിരുന്നുള്ളു. ഞാൻ സ്കൂളിൽ പോക്ക് നിർത്തിയ ശേഷമാണ് എൻ്റെ പേര് തെറ്റാതെ എഴുതാൻ പഠിച്ചത്. ഞാൻ പഠിപ്പ് നിർത്തിയത് പഠിക്കാനുള്ള സാഹചര്യം വളരെ കുറവായതിനാലായിരുന്നു. എൻ്റെ ഓർമ്മ വച്ച നാൾ മുതൽ അച്ഛൻ രോഗി ആയിരുന്നു.

പതിമൂന്നാം വയസ് തൊട്ട് ഞാൻ ജോലിക്ക് പോകാൻ തുടങ്ങി. ആദ്യ ജോലി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിൽ മരത്തിൻ്റെ തൊലി പൊളിക്കൽ ആയിരുന്നു. ക്രമേണ അതുവിട്ട് കാർഷിക വൃത്തിയിൽ ഏർപ്പെട്ടു. 1985 വരെ കർഷക തൊഴിലാളി ആയി ജീവിച്ചു. അവിചാരിതമായി കൽപണിയിലേക്ക് മാറാൻ അവസരം കിട്ടി. വളരെ വേഗം പണി പഠിക്കുകയും നാട്ടിൽ അറിയപെടുന്ന പണി ക്കാരൻ ആകാൻ എനിക്ക് കഴിഞ്ഞു.

ഞാൻ ചെറു പ്രായത്തിൽ തന്നെ കല്യാണം കഴിച്ചിരുന്നു. താമസിയാതെ 2 ആൺമക്കൾ ജനിച്ചു. എനിക്ക് പഠിക്കാൻ കഴിയാഞ്ഞതിൽ വളരെ വിഷമം ഉണ്ടായിരുന്നു. ആ വിഷമം തിരുത്താൻ കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം കൊടുക്കാൻ ആഗ്രഹിച്ചു. 2 പേരും ബിരുദം കരസ്ഥമാക്കി. മൂത്ത മകൻ ഹയർസക്കൻ്ററി സ്കൂൾ അധ്യാപകൻ ആണ്. 2 മത്തെ ആൾ യു.പി സ്കൂൾ അധ്യാപകനും.

എൻ്റെ വിനോദം പുസ്തക വായനയാണ്. ഓർമ ശക്തി കുറഞ്ഞതിനാൽ ഇപ്പോൾ വായിക്കാറില്ല. പൊതുവേ എല്ലാ എഴുത്തുകാരെയും എനിക്ക് ഇഷ്ടമാണ്. എന്നാൽ ഏറ്റവും ഇഷ്ടം എം. മുകുന്ദനേയും എം.ട്ടി വാസുദേവൻ നായരേയും ആണ്. ഞാൻ ഇപ്പോൾ സ്വസ്ഥ ജീവിതം നയിക്കുന്നു.


കവിത (Poem)

സംഗീതം – പാട്ടുകൾ (Songs)


FacebookWhatsApp