ഇലപൊഴിയും കാലം

മാളവിക ദിനേശ്

പിച്ച വെക്കും പിഞ്ചു പാദങ്ങൾ
ചിത്തമോലും ചിന്തിപ്പിച്ചതില്ല..
കാലമേറെ പൊഴിഞ്ഞകലുമ്പോൾ വേഷമുണ്ടേറെ കെട്ടിയാടുവാൻ…
നാളുകളേറെ പൊഴിഞ്ഞുവീഴുമ്പോൾ തേച്ച ചായത്തിൽ
പൊലിമ മങ്ങുന്നു..
അഴിച്ചു വച്ചിടും പുതു വർണമേകിടും,
നേർത്ത നിശ്വാസം അലയടിച്ചീടും
വേഷമൊന്നൊന്നായ്
ആടിത്തീർത്തങ്ങ്
അരങ്ങൊഴിഞ്ഞിടാൻ സമയമായങ്ങോർത്തു നീറുന്നു ഈ വൃദ്ധ മാനസം…
തേച്ച ചായത്തിൽ ഇന്നിന്റെ ശേഷിപ്പൊന്നോർത്തു നിൽക്കാൻ
സമയമില്ലെന്നോതുന്നു…..
ഏകമായൊരു ഇല പൊഴിയും കാലം……


FacebookWhatsApp