കോവിഡ് -19 രോഗപ്രതിരോധവും ശുചിത്വവും

ജനിഷ ജയേഷ് കെ

അസാധാരണമായ ഒരു സാഹചര്യമാണ് കോവിഡ് – 19 ഉയർത്തിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ്  ആവശ്യം. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ അനുനിമിഷം കാർന്നു തിന്നു കൊണ്ടേയിരിക്കുകയാണ്.കൊറോണ ബാധിതരുടെ മരണനിരക്കിൽ അമേരിക്കയാണ് മുന്നിൽ. കൊറോണ പ്രതിരോധ മരുന്നായി  ഇന്ന് ഉപയോഗിച്ചു വരുന്ന ഔഷധങ്ങളിൽ പ്രധാനപ്പെട്ട ഹൈഡ്രോക്സി  ക്ലോറോക്വിനു വേണ്ടി വികസിത രാജ്യങ്ങൾ പോലും ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു.

ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS), കടുത്ത അക്യൂട്ട് റെസിപിറേറ്ററി സിൻഡ്രോം (SARS) പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ.

കൊറോണ പ്രതിരോധ മരുന്നായി ഉപയോഗിച്ചു വരുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മലേറിയ വിരുദ്ധ മരുന്നാണ്. ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ‘പ്രഫുല്ല ചന്ദ്രറായ് ‘ എന്ന ശാസ്ത്രജ്ഞനാണ് ഒരു കാലത്ത് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ മലേറിയക്കെതിരെയുള്ള ഈ മരുന്ന് കണ്ടുപിടിച്ചത്. ലോകം അദ്ദേഹത്തെ ഈ നിമിഷം അനുസ്മരിക്കേണ്ടിയിരിക്കുന്നു.

2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന നോവൽ കൊറോണ വൈറസ് ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്.
ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ  തുടങ്ങി ഇതുവരെ കൊറോണ വൈറസിന്റെ നാല് ഉപഗ്രൂപ്പുകൾ കണ്ടെത്തിയിരിക്കുന്നു

ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വിവര ശുചിത്വവും നാം ശീലമാക്കണം. അടിസ്ഥാനപരമായ കൈയും ശ്വസന ശുചിത്വവും നിലനിർത്തുക സുരക്ഷിതമായ ഭക്ഷണരീതികൾ പിന്തുടരുക. ചുമ, തുമ്മൽ എന്നി ശ്വാസകോശ സംബന്ധമായ അസുഖ ലക്ഷണമുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക. മാസ്‌ക്കുകൾ ഉപയോഗിക്കുക. സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകുക. വീടും പരിസരവും ശുചിയാക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സപ്പിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിച്ച് ഷെയർ ചെയ്യാതിരിക്കുക.

പരിസ്ഥിയോട് ഇണങ്ങി ജീവിച്ചിരുന്ന ആ പഴയ കാലത്തേക്ക് നമ്മുക്ക് തിരിച്ചു പോകാം. പച്ചക്കറി തോട്ടങ്ങൾ ഒരുക്കിയും, പൂന്തോട്ടങ്ങൾ നിർമ്മിച്ചും, പക്ഷി നിരീക്ഷണം നടത്തിയും ഈ അവധിദിനങ്ങൾ ആഘോഷമാക്കാം.

ഈ ദുസ്സഹമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികളെ കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ജോലിയില്ലാതെ, ഭക്ഷണമില്ലാതെ മുറിക്കുള്ളിൽ കഴിയുന്നവർക്കായി സഹായങ്ങളെത്തിക്കാം. ഇന്ന് ഏറെ ആശ്വാസകാരമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ ഇവർക്കായി തണലൊരുക്കുന്നു

നമ്മുക്ക് ഒറ്റക്കെട്ടായ് പ്രതിരോധിക്കാം ഈ മഹാമാരിയെ


FacebookWhatsApp