ക്ഷമാഭൃത്ത്

രാജേഷ് കുമാർ കെ.എൻ

സുന്ദരി പുളകിതഗാത്രിയെൻ കൈരളി
നിൻ മന്ദഹാസം മയക്കുമെൻ മാനസം.
നിമ്നോന്നതങ്ങളായ് സഹ്യനാം ക്ഷമാഭൃത്തും,
പട്ടാംബരം പോൽ തരുക്കളും ലതകളും,
കനകച്ചിലങ്കയണിഞ്ഞ് പാൽനുര പുഞ്ചിരിത്തേരേറി
തുഞ്ചൻ്റെ പാട്ടിലെ കിളി പാടും നല്ലരാജ്യം.

പർവ്വതസൂനത്തിൽ പിയൂഷപ്രവാഹമായ്
ഒളിതൂകും പൂണൂലായ് ഒഴുകുന്നു കുളിരലകൾ.
സഞ്ജീവനീമന്ത്രമായ് മേരുക്കൾ കാക്കുന്നു-
പാറുന്നു പൊൻപതാകകൾ ജഗജനനീ നീ വെൽക :-


FacebookWhatsApp