പശിയാലമർന്നോരുദരവുമായ്
അമ്മയാം ഊഴിതൻ മാറിടത്തിൽ
കാമദാഹത്തിൻ്റെ സന്തതിയായ്
പാഴ്ജന്മമായി പിറന്നു പോയോ!
ഒരുനാളൊരിടത്തൊരുമാത്രയിൽ
നിർവ്വചനത്തിനുമപ്പുറത്ത്
ഭിക്ഷാടനത്തിൻ്റെ ബാക്കിപത്രം
ശാപമോക്ഷത്തിനായ് കാത്തിരിപ്പൂ.
പശിയാലമർന്നോരുദരവുമായ്
അമ്മയാം ഊഴിതൻ മാറിടത്തിൽ
കാമദാഹത്തിൻ്റെ സന്തതിയായ്
പാഴ്ജന്മമായി പിറന്നു പോയോ!
ഒരുനാളൊരിടത്തൊരുമാത്രയിൽ
നിർവ്വചനത്തിനുമപ്പുറത്ത്
ഭിക്ഷാടനത്തിൻ്റെ ബാക്കിപത്രം
ശാപമോക്ഷത്തിനായ് കാത്തിരിപ്പൂ.