നീലപങ്കം

രാജേഷ് കുമാർ കെ.എൻ

പകലോൻ കിഴക്കിനിത്തിണ്ണയിൽ തെല്ലൊന്ന്
വർണ്ണങ്ങൾ വാരിവിതറിയൊളി തൂകി.

മനസ്സിന്നഗാധമാം സാഗര നീലിമ –
സ്വഛന്ദശാന്തമായി ഉള്ളിലൊഴുകുന്നു.

ഇന്നലെയോളമെന്തെന്നറിയാത്ത
കാമന വന്നെൻ്റെ നെഞ്ചകം പുൽകുന്നു.

കാവ്യം മനോഹരം ജീവിതയാത്ര തൻ
പുത്തനുണർവ്വിന്നുറവ തന്നാലയം.

നീലപങ്കത്തിൻ്റെ ചായത്തിൽ ചാലിച്ച
ഇന്നലെകൾ മാറി പുത്തന്നുണർവുമായ്.

അശ്വമേഥത്തിലെ യാഗാശ്വമായി ഞാൻ
ഭൂവിതിൽ വർണ്ണശലഭമായ് പാറട്ടെ.


FacebookWhatsApp