പെണ്ണ്

രാജേഷ് കുമാർ കെ.എൻ

പുസ്തകത്താളിൽ മയിൽപ്പീലിത്തുണ്ടുപോൽ
കാത്തുവെക്കുന്നു ഞാൻ ആ നല്ല നാളിനെ
ഇന്നുമോർക്കുന്നു ഞാൻ പെണ്ണായ് പിറന്ന നിൻ
പൊൻവദനാംബുജം കൺപാർത്ത നോവിനെ

പെണ്ണാണ് നീയെന്ന ഭാവഭേദാദികൾ
ഒന്നുമേ കാട്ടി പറഞ്ഞതില്ല
എന്നുമാ ജീവിതപ്പാതയിൽ കരുതലായ്
നേർവഴികാട്ടി നയിച്ചിടാം താതനായ്.

നിറമല്ല പെണ്ണിന്നഴകെന്ന് കാട്ടി നീ
എന്നും വിളങ്ങുക മാനവഹൃത്തതിൽ
കാലം കടന്നു പോയ് പെൺ ജന്മം പുണ്യമായ്
എന്നന്തരംഗം അഭിമാനപൂരിതം.


FacebookWhatsApp