ഓർമകളുടെ ഒളിത്താവളങ്ങളിൽ

മാളവിക ദിനേശ്

കേൾക്കാൻ ആഗ്രഹിച്ചതൊന്നും നീ മൊഴിഞ്ഞിരുന്നില്ല
പറയാൻ ആഗ്രഹിച്ചതൊന്നും ഞാനും പറഞ്ഞതുമില്ല
വീണ്ടും കണ്ടുമുട്ടിയ മാത്രയിൽ
കൂട്ടുകൂടിയ നിമിഷങ്ങളിൽ
ഓർത്തു പോയി ഞാൻ ഇന്നുമാ തൊടിയിലെ തേന്മാവും,
മാവിൻ കൊമ്പിലെ ഉറുമ്പും
പുളിയുറുമ്പു കടിച്ച തുടയിലെ വേദനയും….
നീട്ടലിന്നും ബാക്കിയുണ്ട്
ഓർമകളിലെ ഒളിത്താവളങ്ങളിൽ


FacebookWhatsApp