ആ കൊമ്പിൽ
ഉറി പോലെ തൂങ്ങി കിടക്കുന്ന, നീയല്ലോ?പഴങ്ങളിൽ വമ്പൻ?
വേനലിൽ വിളയുന്ന, നിന്നെ
കഴിക്കാൻ ജീവജാലങ്ങൾ,
മത്സരിച്ചെത്തിടുമ്പോൾ,
പ്ലാവ് മരമേ?നിൻ
മുന്നിൽ വന്നിടുന്നവർക്കായ്,കൈ നിറയെ കൊടുത്തീടുമ്പോൾ,
താങ്ങായി,തണലായ് ,കിളികൾ കൂടൊരുക്കീടുന്നു
നിൻ ചില്ലകളിൽ.
നിൻ ഫലം കൊണ്ടൊത്തിരി,
വിഭവങ്ങൾ ആക്കി ടുന്നു മാനവൻ തൻ കുലം.
ആദിമ കാലം മുതൽ നവയുഗത്തിലുo,
നീ കൈ താങ്ങായിടുന്നു.
ചക്ക കഴിച്ചാലേറെ യുണ്ട്,
ആരോഗ്യഗുണങ്ങളെന്നറിയുo,
രോഗങ്ങൾ പോലും തോറ്റു പോകുo,
ചക്ക തൻ മാഹാത്മ്യo ആരാറിയുന്നു.
ഫലമതിൽ പച്ചയോ,പഴുത്തതായാലുo ആരും കൊതിക്കും രുചി
അതിലുണ്ട്.
പണ്ഡിതനും,പാമരനും,ധനികനെന്ന പോൽ, ദരിദ്രനുo
ഒന്നായ് ചേരും
ഭക്ഷണമായ് ഭുജിക്കാനിതേറെയുംതെരഞ്ഞിടേണ്ട
കൊമ്പതിൽ തൂങ്ങിക്കിടക്കുo
നിന്നെ കാണാനോ?ചന്തമിതേറെയുണ്ട്,
നീയെന്നുമീ !
ധരിത്രിക്ക്
ഐശ്വര്യമാണല്ലോ
കാലാന്തര കാലത്തോളo
നീ വിളങ്ങിടേണo.