നിനക്കായ്

ഷൈനി കെ.പി

നിൻ മുഖം കാണുന്ന നേരംഎൻ മനം പൂക്കുന്നിതൊരു
പൂങ്കാവനമെന്ന പോൽ,
നിൻ മിഴി മുനയിൽ കാണുന്നു ഈ ജഗത് താളം.
നീയെന്നുള്ളിൽ ശക്തിയായി പടരുന്നു,
നിൻ ചലനം എന്നുള്ളിൽ താളാമൃതമായ്,
നിൻ സ്വരം എൻ കർണ്ണത്തിന് ലഹരിയായിടുന്നു,
നിൻ ചിരിയിൽ എൻ കദനങ്ങൾ അലിഞ്ഞേ പോയിടുന്നു.
ആരിലും കാണാത്ത സൗന്ദര്യം നിന്നിൽ കണ്ടേ പോയ്,
നിന്നരികിൽ അണയുമ്പോൾ എൻ ജന്മം ധന്യമായിടുന്നു .
നിൻ തലോടലിൽ ഞാനലിഞ്ഞേ പോയിടുന്നു.


FacebookWhatsApp