ഉരുകിയൊലിക്കുന്ന മെഴുകു പോലെൻ മനം
തരളിതമാകുന്നു ആർദ്രതയാൽ
ആരോകളഞ്ഞൊരാതൂലികത്തുമ്പിനാൽ
ഒരുനവ കീർത്തനം തീർത്തിടാനായ് .
എൻ്റേതുമാത്രമായുള്ളതല്ലിയൂഴി –
യെങ്കിലും മോഹങ്ങൾ പൂക്കളായി
ഒരു മഷിത്തണ്ടിനാൽ മായ്ച്ചു കളയാതെ
ജിവൽ പ്രകാശമായ് തീർന്നിടട്ടെ .
അകലെയിരുന്നൊരു കാവ്യദളമാകാൻ
ഇതളുകൊഴിയാത്ത സൂനമാകാൻ
വിരൽത്തുമ്പിലെരിയുന്ന കനലിൻ്റെ ജ്യാലയാൽ
ഒരു നറുവെട്ടം കൊളുത്തിടട്ടെ .
അന്വർത്ഥമായ മഷിത്തണ്ടിലൂടൊരു
കവിതയായ് വീണ്ടും ഉയർന്നിടേണം
പൂത്തു തളിർത്തൊരു വൻമരമാകണം
മൗന വാല്മീകത്തിൽ കൂട്ടിൽനിന്ന്..