ആനവണ്ടി

രാഘവൻ കല്ലേൻ

ഞാൻ ഇന്ന് കണ്ണൂരു പോവാൻ
രാവിലെ തന്നസ്റ്റോപ്പിലെത്തി
ബസ്സ് ഒന്നു നിർത്തി കിട്ടാൻ
ബീടറോ കൂട്ടി
പെണ്ണാളെ കണ്ടിട്ടവാം

ബസ്സ് ഒന്ന് നിർത്തി കിട്ടി
ഏതാനും മൈലുകൾ താണ്ടി
ബ്രേക്ക് ഡൗണായി
നമ്മുടെ ആനെൻ്റെ
ചിത്തിര മുള്ളേരു
ചുമന്ന ബസണേ

എനിയെന്ത് ചെയ്യും നമ്മൾ
യാത്രക്കാര് മുറവിളി കൂട്ടി
കണ്ടക്റ്റർ മീശപിരിച്ചിട്ടുത്തരമേകുന്നു
റീ ഫണ്ട് ചെയ്യത്തില്ല
വേറെ ബസ്സ് കാണത്തില്ല

ഓടുന്ന വർക്ക്ഷാപ്പ് ഉണ്ട്
ഞങ്ങളെ വകയായി
അതിനായി മന്ത്രിക്കിന്ന്
കമ്പിയിടക്കും ഞാൻ …….

വർക്ക് ഷാപ്പ് വന്നാൽ ഉടനെ
വണ്ടിടെ കേട് തീർന്നാൽ ഉടനെ
പോയിടാം കണ്ണൂരേക്ക്
ബഹളം വയ്ക്കാതെ
കാശുേള്ളോർ കാറിൽ പോയി
ഇല്ലാത്തവരോ യത്ര മുടക്കി

ഓടുന്ന വർഷാപ്പിൻ്റെ
കാര്യമറഞ്ഞില്ല
ഇന്നായം തെറ്റാണല്ലോ
ഇന്നായം മാറ്റിയിടേണം
ഇന്നായം കെണ്ട് നടന്നാൽ
കോപ്പറേഷൻ പൂട്ടുo
നമ്മളെ കോപ്പറേഷൻ പൂട്ടും


FacebookWhatsApp