അദ്ധ്യയനം

ഷൈനി കെ.പി

ആദ്യാക്ഷരത്തിൽ അദ്ധ്യയനം,
ഗുരുനാഥൻ തൻ മന്ത്രം,
അറിവിനായ് ദാഹിക്കും,
എണ്ണിത്തിട്ടപ്പെടുത്താൻ,
പറ്റാത്ത കിടാങ്ങൾക്കേകിടും,
അറിവിൻ പാനപത്രം,
കൊടുക്കുമ്പോൾ ഏറിടും,
നേടിക്കഴിഞ്ഞാലകന്നിടും,
പിന്നീടോർത്തിടും
ഗുരുനാഥൻ തൻ
മൊഴികൾ മാത്രം,
ജീവിത വഴിത്താരയിൽ
കരുത്തായ്,ശക്തിയായ്
ഈ മൊഴികൾ,
ഓരോ ശിഷ്യരെയും,നെഞ്ചിലേറ്റിടും,
ഗുരുനാഥന്മാർ,
ശിഷ്യരകന്നീടും വേളയിൽ,
ആത്മാർത്ഥ സേവന
ഗുരുക്കന്മാർ,
വിങ്ങും ഹൃദയവുമായ്
അവർക്കേകീടും,യാത്രാ മൊഴികളും,
അനുഗ്രഹാശിസുകളും മാത്രം,
ഏതൊരു ബന്ധത്തിൻ മുകളിലും,
ആത്മാർത്ഥ ബന്ധമാം,
ഗുരു ശിഷ്യ ബന്ധം.


FacebookWhatsApp