പല പല വർണ്ണനൂലുകളാൽ –
തീർത്ത പട്ടുവസ്ത്രങ്ങൾ പോലെ.
മനസ്സിൽ വർണ്ണനൂലുകളാൽ –
തീർത്ത ആഗ്രഹം.
വസന്തകാല പുഷ്പങ്ങൾ –
വിരിഞ്ഞ് കൊഴിഞ്ഞാലും –
പുതുമൊട്ടുകൾ കിളിർക്കും’
ഒന്ന് ആഗ്രഹിച്ച് നേടിയാൽ –
മറ്റൊന്ന് ആഗ്രഹിക്കും പോലെ.
ആഗ്രഹം ദുഃഖത്തിന് കാരണം.
ആഗ്രഹസാഫല്യം നടക്കാതെ –
വന്നാൽ ദുഃഖത്തിന് കാരണമാവും’
എന്നാൽ ആഗ്രഹം തന്നെയാണ് –
ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും.
അർഹതയുള്ളത് മാത്രമേ –
ആഗ്രഹിക്കാവൂ.
അർഹതയുള്ളത് മാത്രമേ –
സ്വീകരിക്കാവൂ.
അർഹതയുള്ളവർക്ക് മാത്രമേ _
എന്തും നൽക്കാവൂ.
അർഹതയിലാതത് നേടിയാൽ –
നിമിഷ മാത്ര ആയുസ്സ്.
അർഹതയില്ലാതത്, സ്വീകരിച്ചാൽ –
അർഹതയുള്ളത് ലഭിക്കാതെ വരും
പിന്നെയത് നാശത്തിലെക്കുള്ള വഴി.
ആഗ്രഹസാഫല്യത്തിന് വേണ്ടി –
രാപകൽ പണിയെടുക്കുന്നു.
രാപകൽ കഷ്ടപ്പെടുന്നു.
കുടുംബത്തെ സംരക്ഷിക്കാൻ – ‘
ആഗ്രഹിക്കുന്നത് സഫലമാവാൻ”
തിൻമയുള്ള ആഗ്രഹങ്ങളോട് –
വിടവാങ്ങി –
നൻമയുള്ളതും അർഹയുള്ളതും
നമ്മുക്ക് സ്ഥീകരിക്കാം.
ആഗ്രഹം നടന്നാലും ഇല്ലെങ്കിലും. –
മർത്ത്യക്ക് ഒരു നാൾ ആറടിമണ്ണ്