അമ്മ തൻ സ്മൃതിയുണരും നേരം
എന്നെടുത്തെത്തുമെന്നമ്മ
വാത്സ്യല്യ നിധിയാം എന്നമ്മ
വിശന്ന് കരയുമ്പോൾ പാലൂട്ടി –
എന്നരിക്കെ എന്നുമുണ്ടാവും
എൻ സ്നേഹസ്വരൂപമാം അമ്മ.
അമ്മ തൻ ചൂടെറ്റ് രാവിൻ്റെ –
നിദ്രയിൽ വഴുത്തി വീഴും നേരം
പ്രേമസ്വരൂപമാം വള്ളിപോൽ –
കെട്ടി പുണർന്നിരുന്ന മ്മ
അച്ഛൻ്റെ വിരഹ മാം അമ്മ മനം –
ദുഃഖത്താൽ അശ്രുബിന്ദുവായിരുന്നു.
എന്തെന്നറിയാതെ അമ്മതൻ മുഖം
നോക്കി നിന്നിരുന്നു ഞാനും
അമ്മ തൻ ഇഷ്ടങ്ങൾ മറക്കവെ –
വീട്ടുവേലയാൽ, ദേഹ വേദനയിലും –
ഓരോ ദിനവും കഴിഞ്ഞു പോം.
എന്നിലെ നന്മയാണെൻ്റെയമ്മ
സംസാരസാഗരം കടന്നു പോം
മന്ദമാരുതനെ പോലെ
എൻ ദേഹവിയോഗത്താൽ –
അമ്മ തൻ മനമുരുങ്ങി
എൻ സ്നേഹനിധിയാം അമ്മ
എൻ ജീവനിൽ സ്മൃതികളായി –
എന്നുമുണ്ടാവു മമ്മ
വരും ജന്മത്തിലും എൻ_
അമ്മയായി എന്നിലുണ്ടാവു മമ്മ
എൻ സ്നേഹനിധിയാം അമ്മ
എൻ സ്നേഹസ്വരൂപമാം അമ്മ ….