അമ്മയും കുഞ്ഞും

ഗീതിക രഞ്ജിത്

ഒരു കാട്ടിൽ ഒരു കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു ആ കൂട്ടത്തിൽ വമ്പന്മാരായ കാട്ടാനകൾ ഉണ്ടായിരുന്നു അവരുടെ ഇടയിൽ ഒരു സാധുവായ ആനയുണ്ടായിരുന്നു. മറ്റു ആനകൾ അടുത്തുള്ള വീടുകൾ നശിപ്പിക്കാൻ പോകുമ്പോൾ ഈ ആന ഒഴിഞ്ഞുമാറും. അതുകൊണ്ട് തന്നെ ഈ ആനയെ മറ്റു ആനകൾക്ക് അധികം ഇഷ്ടമായിരുന്നില്ല. അതിനാൽ അവളെ ഒറ്റപ്പെടുത്താൻ തുടങ്ങി. അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ആ ആനക്ക് ഒരു കുഞ്ഞുണ്ടായി. ആ ആനക്കൂട്ടത്തിൽ അത് ആദ്യത്തെ കുട്ടിയായിരുന്നു. അതുകൊണ്ട് ആ കുഞ്ഞാനക്ക് എല്ലാവരും സ്നേഹവും പരിഗണനയും കൊടുത്തിരുന്നു. ആ കുഞ്ഞാനയെ ഒരു ശക്തിശാലി ആക്കാമായിരുന്നു അവരുടെ ശ്രമം. അതിനാൽ ആനകൂട്ടം കുഞ്ഞാനയെ അതിന്റെ അമ്മയുടെ അടുത്ത് നിന്ന് മാറ്റി പരിശീലനത്തിനായി കൊടുംകാട്ടിൽ മറ്റ് 3 വമ്പൻമാരോട് ഒപ്പം അയച്ചു.

അമ്മക്ക് അതീവ ദുഃഖമുണ്ടായി. അമ്മക്ക് വേവലാതിയും കുഞ്ഞിനെ കുറിച്ച് ഏതുനേരവും ചിന്തയും ആയിരുന്നു. കുഞ്ഞും അമ്മയുടെ സ്നേഹവും അമ്മയുടെ തണലുമില്ലാതെ ദുഃഖത്തിൽ ആയിരുന്നു. കുഞ്ഞാനക്ക് എന്തെങ്കിലും പറ്റുമോ എന്ന ചിന്ത അമ്മയെ അലട്ടിയിരുന്നു. തന്റെ കുഞ്ഞിനൊപ്പം 3 ആനകൾ ഉണ്ടല്ലോ എന്ന സമാധാനത്തിലാണ് ‘അമ്മ. എന്നാലും അമ്മയുടെ സ്ഥാനം ഏറ്റടുക്കാൻ അവർക്കാകുകയില്ലല്ലോ. അങ്ങനെ അമ്മ ചിന്തയിലും ആശങ്കയിലും മുഴുകി ദിവസങ്ങളായി.

ഒരു പ്രഭാതത്തിൽ കുരുവി ഒരു സന്ദേശം കൊണ്ടുവന്നു – 3 ആനകൾ കൊടുംകാട്ടിൽ സിംഹത്തിന്റെ ഇരയായി മരിച്ചു കിടക്കുന്നു എന്ന് – ഈ വാർത്ത കേട്ടപ്പോൾ അമ്മ ആനക്ക് വളരെയധികം സങ്കടം തോന്നി. തന്റെ ജീവന്റെ ഓരോ കണ്ണിയും ഇളകി പോകുന്നത് പോലെ തോന്നി. ആ വാർത്തക്ക് ഒപ്പം ഒരു ആശങ്ക കൂടി കുരുവി പ്രകടിപ്പിച്ചു. “സിംഹത്തിന്റെ ഒരു കൂട്ടം ഒരു കുഞ്ഞാനയെ വലം വെക്കുന്നുണ്ടെന്ന്. ആ വാർത്ത കേട്ട ഉടനെ ‘അമ്മ തന്റെ കുഞ്ഞിനെ രക്ഷിക്കാനായി പുറപ്പെട്ടു. മറ്റുള്ളവർ അമ്മയെ പോകാൻ അനുവദിച്ചില്ല. എന്നിട്ടും ആ അമ്മ പോയി.

അമ്മ ആർത്തു വിളിച്ചു കുഞ്ഞിനെ അന്വേഷിച്ചു നടന്നു. കുഞ്ഞിനെ കാണാതായപ്പോൾ അവൾ തകർന്നു പോയി. ദുഃഖം കൊണ്ട് തളർന്നു വീഴാൻ പോയ ‘അമ്മ ആന ഒരു കുഞ്ഞാനയുടെ ഒച്ച കേട്ടു. തുടർന്ന് കുറച്ച് മുന്നോട്ടു പോയപ്പോൾ സിംഹത്തിനൊപ്പം കളിക്കുന്ന തന്റെ കുഞ്ഞിനെ കണ്ടത്. സിംഹം ആ കുഞ്ഞാനയെ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുന്നുണ്ടായിരുന്നു. ‘അമ്മ ആനയെ കണ്ടപ്പോൾ സിംഹം അതിനെ പേടിപ്പിക്കാൻ തുടങ്ങി. എന്നാൽ ആന കുഞ്ഞ് തന്റെ അമ്മയെ കണ്ടപ്പോൾ ഓടിച്ചെന്നു തന്റെ അമ്മയുടെ കാലിൽ ചെന്ന് പറ്റി നിന്നു.

ആ ആന കുഞ്ഞിൻറെ അമ്മയാണ് എന്ന് മനസ്സിലാക്കിയതോടെ സിംഹം പിൻവാങ്ങി. അങ്ങനെ ആ കുഞ്ഞാനക്ക് രണ്ട് സ്നേഹമുള്ള അമ്മമാരെ കിട്ടി.

അമ്മ ആനയും കുഞ്ഞാനയും അവിടുന്ന് മറ്റൊരു സ്ഥലത്ത് മടങ്ങി. പഴയ ആനക്കൂട്ടത്തിലേക്ക് രണ്ടുപേരും പിന്നെ പോയില്ല. അമ്മയും കുഞ്ഞും സന്തോഷത്തോടെ അവരുടെ പുതിയ സ്ഥലത്ത് കഴിഞ്ഞു.


FacebookWhatsApp