ദൈവമീ ഭൂമിയിൽമർത്യരൂപമാർന്നവതരിക്കുന്നതും
ദയാപരനപ്രപഞ്ചതാതന്റെയപാരമാം
ദയാവായ്പൻപൊടു പൊൻ വെളിച്ചമാകുന്നതും
ദൂരെ സ്നേഹത്തിൻവഴി വിളക്കാം ജ്ഞാനമായതുമറിഞ്ഞിവൾ ….!
ഒരു ചെറുപുഞ്ചിരിയിൽ നന്മ ചൊരിഞ്ഞിടും,
ഒരു വാക്കിനാൽ കൂടെയുണ്ടെന്നോതീടും,
ഒരു നോക്കിനാൽ കരുണാകടാക്ഷം പൊഴിച്ചീടും,
ഒരായിരം ദൈവാംശരൂപങ്ങളനുഭവങ്ങൾ !
നോവും ഹൃത്തിനെക്കാണാതറിഞ്ഞതും
നിറയുമിരുൾ നീക്കി നറുനിലാവു ചൊരിഞ്ഞതും
നിത്യമോർത്തു നമസ്കരിക്കുന്നിതാ… ‘സജീവമാമീശ്വര’ രൂപങ്ങളല്ലോ നിങ്ങൾ !