അകറ്റുക മാനുഷാ! നിൻ ചുണ്ടിലുയരുമീ
കുതിരപോൽ കുതിക്കുന്ന പുകപടലത്തെ..
കറുക്കുന്ന ചുണ്ടും,കറുത്തൊരാ ഹൃദയവും
വിഷപ്പാതയാകുന്നയാ ശ്വാസകോശവും,
മാത്രമായി അണയാതെ നിൽക്കും
നിൻ ആത്മാവിൽ…
അകറ്റുക മാനുഷാ!ഒരു ഗ്ലാസിൻ ലോകത്ത്
പിഴിഞ്ഞ് തീരുന്ന ഈ കൺകെട്ട് ജീവിതം.
മരണമിങ്ങെത്തുവാൻ പടികളില്ലോർക്കുക,
പതനത്തിൻ കുരുക്കുമായി മദ്യമിങ്ങെത്തുമ്പോൾ…
അകറ്റുക മാനുഷാ!അകറ്റുക നീയേ..
കഞ്ചാവാം പേരുള്ള ആ കൊലയാളിയെ…
തൻ കൈകൾ ഉയർത്തി, തൻ മേനി കാട്ടി
നാണം കുണുങ്ങുന്ന ആ കൊലയാളിയെ
അടുത്തേക്കകടുക്കല്ലേ .. അടുക്കല്ലേ ഒരിക്കലും
ബാല്യത്തിൻ വാശിയിൽ,പലതരം പൊടികൾ
മുഷ്ട്ടിയിൽ വിതറി, ശ്വസിക്കുന്ന ലോകമേ
ഓർക്കുക നീയും,മരണത്തെയാണ് നീ ശ്വസിക്കുന്നതെന്ന്.
ഓർക്കുക ഏവരും ലഹരിയുടെ ലഹരിയിൽ
അമ്മയെ തല്ലുമ്പോൾ,
നീയുമൊരു നാൾ ആ അമ്മയുടെ
തലയിൽ ചുംബിക്കുമെന്ന്…..