അമ്മേ നീയല്ലോ പാരിലെന്നുമെൻ ദൈവം
പെറ്റമ്മയാണല്ലൊ ലോക മാതാവും സർവസ്വവും
മാനസേ നുരകുത്തും സ്നേഹമാമൃതല്ലോ
ഗാനമാധുരിയോടെ പുൽകി നീ എനിക്കേകി
അമ്മിഞ്ഞപ്പാൽ ചുരത്തും
മാതൃമാനസേയെത്ര
യുമ്മനൽകി നീയെനിക്കേകി പുണർന്നു
താലോലിച്ചു.
എൻ പിഞ്ചുകവിളിൽ നീയുമ്മ വെക്കുമ്പോളെന്റെ
പുഞ്ചിരിപൊട്ടിച്ചിരിയാകുമെന്നോ താറില്ലേ?
നിൻ സ്നേ ഹവാത്സ്യങ്ങളാവോളമാസ്വദിക്കാൻ
ഭാഗ്യമുണ്ടായി െല്ലനിക്കിന്നു
ഞാൻ ദു:ഖിക്കുന്നു.
ഏതുതെറ്റിനും മാപ്പു നൽകുവാൻ കഴിവുള്ള
കോടതിയല്ലെ തവ
മാനസം കൈതൊഴുന്നേൽ
വ്യാമോഹത്തേരിലേറി
പറക്കാൻ വെമ്പും മക്കൾ
മാതാവും പിതാവു മിന്നെവിടെയെന്നോർക്കാറുണ്ടോ?
ശരണായത്തിൽ തള്ളി
ദുഖങ്ങളേറ്റുവാങ്ങി
പ്രാർത്ഥിപ്പൂ നിൻ നന്മക്കായ് ഹതഭാഗ്യരാം
മാതാപിതാ
ലഭിക്കുമോ ശാന്തിയും സഖ്യവും
നിൻ ജീവിതാന്ത്യത്തിലായി
ലഭിക്കുമോ നിനക്കു –
മീ ശരണാലയം പാരിൽ