കൊറോണ

ബാലകൃഷ്ണൻ നായർ എസ് .വി

എന്തിനി യിങ്ങനീ ജീവിതം
പേറുന്നു
വെന്തുനീറുന്നൊരീ
തപ്ത മനസ്സുമായ്
ചിക്കൻ കുനിയയും ഡങ്കിയും സുനാമിയും
ഓഖിയും പ്രളയവും
തീർന്നില്ല കോവിഡും
പാവമാം ഞങ്ങളിൻ
നെഞ്ചത്ത് കയറിയി
ദുരിതങ്ങളേറ്റിടാൻ
തെറ്റെന്തു ചെയ്തെട ടൊ?
വേദന പങ്കിടാൻ വായ് മൂടിക്കെട്ടി നീയാത്ര നിരോധിച്ചു ശകുനം മുടക്കിയും തടങ്കലിലാക്കിയും
നിരന്തരം കൈകൾ കഴുകാൻ കല്പിച്ച –
ങ്ങകലം പാലിച്ചു
ജീവിക്കാൻ പഠിപ്പിച്ചു
ഇനിയും ഞങ്ങളി
ശിക്ഷയിൽ നിന്നെപ്പോൾ
മോചിതരാകുമെന്നോതിടാനൊക്കുമോ
എല്ലാമറിയുന്ന സർവ്വേശ്വരാ പ്രഭോ
ഇല്ലിനി ജീവിക്കാനാഗ്രഹ
മൊട്ടു മേ


FacebookWhatsApp