ഞാനാദ്യമായിക്കണ്ട ബസ്സ് പലക സീറ്റ് കളുള്ള ഏതു ഭാഗത്തേക്കും ഇറങ്ങി പോകാൻ പറ്റിയ മൂക്കു നീള മുള്ള ഒരു 4 ചക്രവണ്ടി അതിൽ യാത്ര ചെയ്താൽ ഉദ്ദിഷ്ട സമയത്തെത്തുകയില്ല. : പെട്രോളില്ലാഞ്ഞിട്ടോ വണ്ടി കേടായിട്ടോ അല്ല വഴിയിൽ ആരെങ്കിലും നടന്നു വരുന്നു കണ്ടാൽ മാത്രമല്ല വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നയാൾ വരുന്നതു വരെ വണ്ടി അവിടെ കിടക്കും.
രാവിലെ ഒരു ബസ്സ് വന്നാൽ പിന്നെ വൈകന്നേരമേ നോക്കേണ്ടു. പിറേറന്ന് വല്ല പിറന്നാളോ വിശേഷമോ വല്ലതും ബസ്സുടമസ്തന്റെ വീട്ടിലുണ്ടെങ്കിൽ അന്നു ബസ്സ് യാത്രയില്ല.
ഞങ്ങളുടെ നാട്ടിലൊരു ചന്തയുണ്ട് വ്യാഴാഴ്ച മാത്രം നടത്തുന്ന പ്രശസ്തിയാർന്ന, വാണിയംകുളം ചന്ത അത് ഇന്നും നടന്നു വരുന്നു.
ഞാനൊരു ദിവസം ചന്ത കാണാൻ പോയി. വിവിധങ്ങളായ കച്ചവടം നടന്നുകൊണ്ടിരിക്കുന്നു. വേറെ ഒരു ഭാഗത്ത് ആട് കോഴി പശു കാള പോത്ത് എരുമ തുടങ്ങിയ മിണ്ടാപ്രാണികൾ
ചുരുക്കം ചിലർ വളർത്താൻ വാങ്ങുമെങ്കിലും അറവുശാലയിലേക്കുള്ളവയാണ് ഭൂരിഭാഗവും
ഇതെല്ലാം കണ്ടു മടങ്ങി. വീട്ടിൽ കോലായിലേക്ക് കയറുന്നതിന്ന് മുമ്പ് അമ്മ ചോദിച്ചു; “നീ എവിടെ പോയതാ ?” അതിലസാധാരത്വമൊന്നുമില്ല. – ” ഒന്നു ചന്തേൽ പോയമ്മേ – “എന്ത് ?!!! – ചന്തേ പോയിട്ട് കുളിക്കാതെയാണോ? ടാ ? അകത്തേക്ക് വരണത്? “
അതെ അന്നു സ്കൂളിൽ നിന്നു വന്നാലും കുളിച്ചേ അകത്തു കയറ്റു. കാരണം പലതാണ ജാതിക്കാരുo
പെരുമാറുന്ന സ്ഥലമല്ലെ?
തീണ്ടായ്മകൊടികുത്തി വാഴുന്ന കാലം.
പറയനെന്നും പുലയനെന്നു o പറഞ്ഞ് വഴി മാറി നടക്കേണ്ടുന്ന കാലം.
അവർക്ക് നാട്ടുകാരുടെ കൂടെ കൂട്ടാനോ താമസിക്കാനോ പാടില്ല. മലഞ്ചെരുവുകളിലെ കാടുകളിലാണ് താമസം
മുളം തണ്ടു കൊണ്ടുള്ള കൊട്ട, വട്ടി, ഉറി തുടങ്ങിയവയാണ് ഉപജീവനമാർഗ്ഗം. നാട്ടിലെ വീട്ടുകളിൽ നിന്നകലെയാണെങ്കിലും തമ്പ്രാക്കളുടെ കുട്ടികളുടെയും വലിയവരുടെയൊക്കെ പിറന്നാളും ശാർദ്ദങ്ങളും മറ്റു വിശേഷങ്ങളെല്ലാം അവർക്ക് മന:പാഠമാണ്. കാരണം അന്നു മാത്രമെ വയർ നിറയെ നല്ല ഭക്ഷണം കിട്ടുകയുള്ളൂ. ഇന്നും പാലക്കാട്ടെ മിക്ക കുഗ്രാമങ്ങളിലും ഇത്‌തന്നെയാണവസ്ത. ഒരു വിളിപ്പാടകലെ നിന്ന് ഉച്ചത്തിൽ കൂവി വിളിക്കുകയാണ്. നായാടി എന്നൊരു വിഭാഗക്കാരുണ്ട്. മനുഷ്യരായി ജനിച്ചെങ്കിലും മനുഷ്യരായി ജീവിക്കാൻ വിലക്കപ്പെട്ടവർ. 1940 – 50 കാലഘട്ടത്തെ പററിയാണ് സൂചിപ്പിച്ചത്. നന്നെ താണവരിൽ നിന്ന് അല്പം മുന്തിയവരെന്നവകാശമുള്ള “പുലയർ ( ചെറുമക്കൾ ) വീട്ടുകാർ കൊടുക്കുന്ന ദക്ഷണം വളപ്പിൽ കുഴി കുത്തി അതിൽ വാഴയില വെച്ച് അതിലാണ് ചോറ് അല്ലെങ്കിൽ കഞ്ഞി കൊടുക്കുന്നത്
ഇന്നത്തെ തലമുറക്ക് ഇതെല്ലാം അത്ഭുതമായിരിക്കും.
ഇന്ന് പരിപൂർണ്ണമായില്ലെങ്കിലും കുറെയേറെ വ്യത്യാസപ്പെട്ടിട്ടുണ്ടെന്ന് ആശ്വാസകരമാണ്.
അതു് നമ്മുടെ ഇടത് പക്ഷ ചിന്താഗതിതന്നെയാണെന്നു പറയാം.
ഒരു കാര്യം കൂടി. നമുക്ക് ബന്ധപ്പെട്ടവർ മരിച്ചാൽ ഉച്ചത്തിൽ കരയാൻ പാടില്ല. തറവാട്ടുകാരുടെ മുത്തശ്ശിയോ മുത്തച്ഛനോ മറ്റു പ്രായമായവരോ മരിച്ചാൽ പുലയ വിഭാഗത്തൽപ്പെട്ടവർ മരണപ്പെട്ട വിട്ടുപടിക്കൽ വന്നു നിലവിളിച്ചു കൊണ്ട് പറയും ഇന്ന ആൾ മരിച്ചെന്ന് . നാട്ടുകാരെ അറിയിക്കുന്ന ഒരു ചടങ്ങാണത്. അതുo ആ വിഭാഗക്കാരുട അവകാശമാണ്. അതിനും കൂലിയുണ്ട്. കൊല്ലത്തിൽ നാഴിയോ ഇടങ്ങഴിയോ നെല്ല്!!! മറ്റൊരു വിശേഷം കൂടിയുണ്ട് അവരുടെ സ്ത്രീകൾ മാറ് മറക്കാൻ പാടില്ല. തമ്പ്രാക്കൾക്ക് മാദക സൗന്ദര്യം ആസ്വദിക്കാൻ തന്നെ, അവർക്ക് മാത്രമല്ല. നമ്പൂരി യല്ലാത്ത മറ്റു സ്ത്രീകളും ഇല്ല വളപ്പിനകത്ത് നഗ്ന മാറിടം പ്രദർശിപ്പിച്ചു കൊണ്ടേ പ്രവേശിക്കാവൂ. പണ്ടേ യുള്ള കീഴ് വഴക്കമങ്ങിനെയാണ്. അതിനെ ചോദ്യം ചെയ്യാനർക്കും അവകാശമില്ല.
മറ്റൊരു വിശേഷം ! നമ്പൂരിമാരോ അവരുടെ സ്ത്രീകളോ ക്ഷേത്ര ദർശനത്തിനു പോകണമെങ്കിൽ ( അതിനേ അനുവാദമുണ്ടായിരുന്നുള്ളൂ….!!) നായർ സ്ത്രീകളിലാരെങ്കിലും തുണകൂട്ടിയേ പോകാറുള്ളൂ. മറക്കുടയും പിടിച്ച് . ഐത്തക്കാർ !! എതിരെ വരുന്നുണ്ടെങ്കിൽ അവർ മാറി പോ കാനായി അടയാളമായി തുണയാൾ ഒരു ശബ്ദം പുറപ്പെടുവിക്കും – ” (യാഹേയ് ) എന്നാണ്‌പതിവ്. പുരുഷന്മാരാണെങ്കിൽ ” ഹാ ” എന്നും. അബദ്ധത്തിൽ ആരെങ്കിലും മുന്നിൽ വന്നുപെട്ടാൽ പിന്നെ വീണ്ടും കുളി കഴിഞ്ഞേ യാത്ര തുടരാനാവൂ !
ഒരു ക്രൂരമായ വിനോദം കൂടി – നമ്പൂരിമാർക്ക് അടുത്തുള്ള നായർ സ്ത്രീകളെ യഥേഷ്ടം പ്രാപിക്കുവാനുള്ള അവകാശംകുടി ഉണ്ടെന്ന് അവർ കരുതുന്നു – പ്രവർത്തിക്കുന്നു.
ആരും ചോദ്യം ചെയ്യാനില്ല എന്നു മാത്രമല്ല ആ വീട്ടുകാർ അവരുടെ തറവാട്ടുമഹിമയായും കരുതിയിരുന്നു. (1925-30 കാലഘട്ടം) കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് അവയെല്ലാം കടലിൽ ലയിച്ചു കാണും. കാല മെല്ലാം പതുക്കെ പതുക്കെ പരിഷ്കാരത്തിന്റെ മാറ്റൊലി കേട്ടുതുടങ്ങി. ജമ്മി കുടിയാൻ വ്യവസ്ഥയുടെ അടിവേര് ഇളകാൻ തുടങ്ങിയ കാലം ” നമ്മള് കൊയ്യും വയലെല്ലാം നമ്മളതാകുo പൈങ്കിളിയേ ” വയലാറിന്റെയും ഒ എൻ വിയുടെയും തൂലിക പടവാളായി മാറിക്കഴിഞ്ഞു. “നിങ്ങളെന്നെ ക്കമ്മ്യൂണിസ്റ്റ് ആക്കിയെന്ന നാടകം ജനഹൃദയങ്ങളെ ഇളക്കിമറിക്കുക തന്നെ ചെയ്തു. കേരള ഭരണ ചക്രത്തിന്റെ തേരാളിയായി ഇ എം.എസ്സ് വന്നതോടെ പാവപ്പെട്ട ജനങ്ങൾ ആശ്വാസം കൊണ്ടു .
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്വ ശാസ്ത്രത്തെയും “