ജീവൻ രക്ഷാപഥക്

ബാലകൃഷ്ണൻ നായർ എസ് .വി

അപ്പുവും കണ്ണനും കൂട്ടുകാരായിരുന്നു. അപ്പുവിന്റെ അമ്മ ചോദിച്ചു –
അപ്പൂ നിന്റെ ചങ്ങാതിയല്ലെ കണ്ണൻ
അവൻ ഡൽഹിയിൽ പോയി പ്രസിസ ണ്ടിൽ നിന്ന് എന്തോ കുന്തം വാങ്ങിവരുന്നുണ്ടെന്നു പറഞ്ഞല്ലൊ എന്താത് !?
കുന്തൊന്ന്വല്ല കണ്ണന് ജീവൻ രക്ഷാപഥക് എന്ന സമ്മാനമാണമ്മെ . അവൻ വെള്ളത്തിൽ വീണ ഒരു കുട്ടിയെ രക്ഷിച്ചതിനുള്ള അവാർഡാണ്.
നീ അവന്റെ കൂട്ടുകാരനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം
ഇത്രയായിട്ടും നിനക്ക് അങ്ങിനത്തെ വല്ലതും വാങ്ങാൻ കഴിഞ്ഞോ? കഷ്ടം !!
അവന്റെ കൊച്ചു ഹൃദയം വല്ലാതെ നൊന്തു.
അമ്മയാണ് പറഞ്ഞതെങ്കിലും അപമാനഭാരത്താൽ ദു:ഖിതനായി: അമ്മനോക്കിക്കൊ ഞാനും വാങ്ങും ഒരവാർഡ്.
അന്നു രാത്രി പുലരാനവൻ കാത്തിരുന്നു. പിറേറന്ന് രാവിലെ പ്രഭാത കർമ്മങ്ങൾക്ക് ശേഷം അവൻ പുറത്തേക്ക് പോകാനൊരുങ്ങി. അഭിമാനക്ഷതമേറ്റ മനസ്സുമായി പടിയിറങ്ങുകയാണ്. അമ്മ ചോദിച്ചു ” വല്ലോം കഴിക്കാണ്ട് നീ ഏട്യാ പോണേ !? അമ്മേന്താനും ഒരവാർഡ്
കൊണ്ടേ വരൂ” അവൻ പടിയിറങ്ങി പോയി
അഭിമാനക്ഷതമേറ്റ മനസ്സുമായവൻ നടക്കുമ്പോൾ പറയുന്നുണ്ടായിരുന്നു ” ഞാനും ഒരവാർഡും കൊണ്ടേ മടങ്ങു…
നേരെ അപ്പു പോയത് അല്പം ദൂരെയുള്ള ഒരു പൊട്ടക്കുളത്തിന്റെ വക്കത്തേക്കായിരുന്നു. സന്ധ്യയായിട്ടും കാണാതിരുന്ന അമ്മ മകനെ തിരക്കിയിറങ്ങി.
സൂര്യനസ്തമിക്കാറായി. അടുത്ത വീട്ടിൽ നിന്നും സന്ധ്യാനാമം ഒഴുകി വരികയാണ് ” ഈ നരകത്തിൽ നിന്നെന്നെ കരകേറ്റീടേണേ
തിരുവൈക്കം വാഴും ശിവശംഭോ.
കുളക്കരയിൽ ആരേയോപ്രതീക്ഷിച്ചു നിൽക്കുന്ന മകനെ കണ്ട അമ്മ ” എന്താ നിനക്കിനിയും വരാറായില്ലെ ?
“ആരെങ്കിലും വെള്ളത്തിൽ ഒന്നു വീണ് കിട്ടേണ്ടേ ?!!


FacebookWhatsApp