കൃഷ്ണ ദർശനം

ബാലകൃഷ്ണൻ നായർ എസ് .വി

2023 ജനവരി 30 ന്ന് കണ്ണൂർ ഫോക് ലോർ അക്കാദമി അങ്കണത്തിൽ
പത്മശ്രീ ജേതാവ് എസ് ആർ ഡി പ്രസാദിന് ചിറക്കൽ പഞ്ചായത്ത് നൽകിയ പവുര സ്വീകരണത്തിൽ സ്പീക്കർ എ എൻ ഷംസീർ ഉപഹാരം നൽകി സ്വീകരിക്കുകയാണ്. വാദ്യഘോഷങ്ങളോടെ തിങ്ങി നിറഞ്ഞ സദസ്സിൽ നിന്നൊരാൾ
ശ്രീകഷ്ണനെ കാണാൻ അവിൽ പൊതിയുമായി വന്ന കുചേലനെ പോലെ വേദിയിലേക്ക് കയറി വന്നു.
കൃഷ്ണനെ നേരിൽക്കണ്ട ആഹ്ലാദത്താൽ മതിമറന്നയാളെ കൃഷ്ണനെന്ന പ്രസാദ് ഗാഢം പുണർന്നതിൽ മതിമറന്ന കുചേലെന്നയാൾ തന്റെ അവിൽ പൊതിയായ പുസ്തക പൊതി കൊടുക്കാൻ മറന്നു പോയി. പക്ഷെ – കൃഷ്ണപത്നിയെ പോലെ വാർഡ് മെമ്പർ മോളി സഹായഹസ്തവുമായി ഓടിയെത്തി. അങ്ങിനെ പുസ്തകം നിർവൃതിയോടെ അയാളിറങ്ങിപ്പോയി.

FacebookWhatsApp