പേപ്പട്ടി

നാട്ടിലായ് നടക്കുമീ നായ്ക്കളിൽ പരാക്രമം
ആട്ടിയോടിക്കാമെന്നാൽ പല്ലിളിച്ചാ ക്രോശിക്കും
കൊല്ലുവാനരുതെന്ന നിയമക്കുരുക്കിനാൽ
മല്ലടിക്കാ നാമോനയ്ക്കളോ ടാർക്കെങ്കിലും മണിമന്ദിരത്തിൽ വാഴും നിയമ നിർമ്മാതാക്കളെ
പണിയാളരെ നിങ്ങൾ വിസ്മരിച്ചീടല്ലൊട്ടും
നിങ്ങൾ തൻ കിടാങ്ങളെ പട്ടിയൊന്നു കടിച്ചീടിൽ . പൊങ്ങുമോ നിയമത്തിൻ വാൾത്തല നീതിപൂർവ്വം ! എന്തും സഹിക്കാൻ ജനം ഒരുക്കമല്ലെന്ന സത്യം
വിസ്മരിച്ചീടല്ലെന്നും
ക്ഷമിച്ചെന്നു വരില്ലെടോ
ജനതാല്പര്യങ്ങളൊത്തു ഭരിക്കാൻ കൊല്ലുള്ളോർക്കു തുണ
യായ് വരും ജനം ഇക്കാലമെക്കാലവും
ആടുമാടുകളെ കൊല്ലാം കോഴി താറാവിനേയും തഥാ
ആടുമാടുകളൊന്നും കടിക്കാറില്ലി തേവരെ
കടക്കും നായ്ക്കളോടിത്ര പ്രേമമെന്തെന്നു ചൊല്ലാമോ
കടി കൊണ്ടെത്ര പേരാണ് രോഗശയ്യയിൽ കിടക്കുന്നു!! വന്ധ്യംകരണം ചെയ്താൽ കടിക്കില്ലെന്നുറപ്പുണ്ടോ? ഇന്നു ജീവിപ്പവരെ നോക്കൂ നാളത്തെ പിന്നെയാകാം മറ്റൊരു മാർഗ്ഗം ചൊല്ലാം ക്ഷമിക്കാമെങ്കിൽ മാത്രം
കടിക്കാൻ വരും..” വായിൽ “ചോ ക്ലൈറ്റ് തിരുകി വെക്കാം
അതും ഫലമില്ലെങ്കിൽ ദന്തങ്ങളോരോന്നായി പറിച്ചു കളയാം സുഖം.

FacebookWhatsApp