വാർദ്ധക്യം

എന്നാത്മമിത്രം ചോദിച്ചിതെന്നോടായ്
എന്നു മേ . യവ്വനയുക്തനായ്ക്കാണുവാൻ ?
ഇന്നു സുലഭമാം മെയ്ക്കപ്പ് വസ്തുക്കൾ
എന്നിരിക്കെന്തിനു വൃദ്ധനായ് കാണണം
പുഞ്ചിരി തൂകി ഞാൻ
ചൊന്നേൻ മറുപടി
, ” വഞ്ചിപ്പതെന്തിനീ സൗന്ദര്യ ലോകത്തെ
വൃദ്ധനായില്ല ഞാനെന്നുധരിപ്പിക്കാ
നി ദ്ദിനേ ചൊല്ലുവാൻ കെൽ പെനിക്കില്ലെടോ
നിത്യവും കൃത്രിമ സൗന്ദര്യ വസ്തുക്ക ളത്രയും മേനിയഴകിനായ് തേക്കുകിൽ
നേത്രവും ചർമ്മവും കാലക്രമത്തിലായ്
തീർത്തും നശിക്കുമെന്നോതുന്നനുഭവം
പ്രകൃതിയെ തോൽപിക്കാനെന്തിനായി ത്രയും
വികൃ തി കാട്ടീട ണോ ചിന്തിക്കൂമിത്ര മേ
വിക്രമം കാട്ടും പ്രകൃതി മനോഹരി
ആക്ര മിക്കുന്നതും
ഈ തനു തന്നിലായ്
ക്രിത്രി മച്ചായത്താൽ
കേശവും മീശയും
സൂത്രത്തിലൊപ്പിച്ചു കോമളഗാത്രനാ
യവ്വനയുക്‌തനാണെന്നു ധരിപ്പിക്കാ
നെവിധം ചെയ്കിലുമത്രയും വിഫലമാം
നേത്രവും കർണ്ണവും ദന്തനിരകളും വർത്തിക്കയില്ലെന്നുമൊന്നു പോലെ സദാ
കാഴ്ചയും മങ്ങുന്നു കേൾവിയും മന്ദമായ്
വേഴ്ച്ചക്ക് ശക്തി ക്ഷയിച്ചിടുന്നുണ്ടഹോ!!
കാൽമുട്ടക്കെട്ട് കൈമുട്ടുവേദന കാർന്നു തുടങ്ങുന്നു ദേഹവും മോഹവും
എണ്ണ കുഴമ്പ് നെയ് സേവ തൊട്ടങ്ങോട്ട് പിണ്ഡതൈലത്താലുഴിച്ചിലായിടുന്നു
വാർദ്ധക്യമേ നിന്റെ ക്രൂര ദo ഷ്ട്രങ്ങളെ
നിർദ്ദയമെന്നിൽതറപ്പിച്ചിടല്ലെടോ പോയിടാമെ ത്രയും പെട്ടെന്നു തന്നെയീ
മായിക ലോകത്തു നിന്നെന്നേക്കുമായ്………….

ബാലകൃഷ്ണൻ നായർ എസ് .വി

FacebookWhatsApp