ബലി

മിഥുൻ വി സി

ചായ് വ് ഉള്ള ഓർമ്മകളാൽ
സമ്പന്നൻ ആണ് ഞാൻ
പൊടി തട്ടി അയവറുത്തപ്പൊ
ഇന്നെനിക് ഒരു ഓർമ്മദിനം ആണ്
എൻറെ പ്രണയത്തിൻറെ ഓർമ്മദിനം.
കറുകപ്പുൽ സ്പർശത്തൊടെ
എള്ള് അരി പുഷ്പം കൂട്ടി
കൊടിയില പിളർന്ന്
അതിന് നാടുവിലായ്
എൻറെ പ്രണയത്തിന്
ഇന്നൊരു ബലിയിട്ടു ഞാൻ


FacebookWhatsApp